ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന ചെറു വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. ചുണ്ടൻ വള്ളങ്ങളുടേത് ആഗസ്റ്റ് മൂന്നിന് തീരുമാനിക്കും. 80 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തത്. 24 ചുണ്ടൻ, ഇരുട്ടുകുത്തി എ ഗ്രേഡ് 4, ബി ഗ്രേഡ് 16, സി ഗ്രേഡ് 10, വെപ്പ് എ ഗ്രേഡ് 10, ബി ഗ്രേഡ് 6, ചുരുളൻ വള്ളം 4, തെക്കനോടിയിൽ തറ, കെട്ട് വിഭാഗങ്ങളിലായി മൂന്നു വീതം, ഇരുട്ടുകുത്തി എ ഗ്രേഡിൽ 4വള്ളങ്ങളുമുണ്ട്. മൂന്നുതൈക്കൽ, തുരുത്തിത്തറ, പടക്കുതിര, ഡായി നം.1 എന്നിവ ആദ്യ നാലു ട്രാക്കുകളിൽ. 16 വള്ളമുള്ള ഇരുട്ടുകുത്തി ബി ഗ്രേഡിന്റെ ഹീറ്റ്സുകൾ രാവിലെയും ഫൈനൽ ഉച്ചയ്ക്കുശേഷവുമാണ്.

# രാവിലെ ഹീറ്റ്സിൽ മത്സരിക്കുന്ന വള്ളങ്ങൾ

 ഒന്നാം ഹീറ്റ്സ്: ഹനുമാൻ 1, ശ്രീഗുരുവായൂരപ്പൻ, പൊഞ്ഞനത്തമ്മ, താണിയൻ

 രണ്ടാം ഹീറ്റ്സ്: തുരുത്തിപ്പുറം, സെന്റ് സെബാസ്റ്റ്യൻ 1, ശ്രീവന്നേരിഭഗവതി, പുത്തൻപറമ്പിൽ

 മൂന്നാം ഹീറ്റ്സ്: സെന്റ് ജോസഫ്സ്, ശരവണൻ, വലിയ പണ്ഡിതൻ, ഡാനിയേൽ

 നാലാം ഹീറ്റ്സ്: കുറുപ്പുപറമ്പൻ, സെന്റ് ആന്റണി, ഗോതുരുത്ത് പുത്രൻ, ശ്രീമുത്തപ്പൻ

#വെപ്പ് എ ഗ്രേഡിൽ 10 വള്ളങ്ങൾ: ആദ്യ ഹീറ്റ്സിൽ നാലു വള്ളവും രണ്ടും മൂന്നും ഹീറ്റ്സിൽ മൂന്നു വീതം വള്ളങ്ങളും. ഏറ്റവും കുറഞ്ഞ സമയമെടുത്ത് ഹീറ്റ്സ് ഫിനിഷ് ചെയ്യുന്ന നാലു വള്ളങ്ങൾ ഫൈനലിലെത്തും. ഒന്നാം ഹീറ്റ്സ് ആദ്യ നാലു ട്രാക്കുകളിൽ മണലി, പട്ടേരിപുരയ്ക്കൽ, അമ്പലക്കടവൻ, ഷോട്ട് പുളിക്കക്കളം.

രണ്ടാം ഹീറ്റ്സ് ട്രാക്ക് 1ആശ പുളിക്കക്കളം, മൂന്ന് പുന്നത്ര വെങ്ങാഴി, നാല് കോട്ടപ്പറമ്പൻ.

# ചുരുളൻ ആദ്യ നാലു ട്രാക്കുകളിൽ: കോടിമാത, വേലങ്ങാടൻ, റൂയി, വേങ്ങൻ പുത്തൻവീട്ടിൽ. # ഇരുട്ടുകുത്തി സി ഗ്രേഡ് ഒന്നാം ഹീറ്റ്സ്: കാശിനാഥൻ, ശ്രീപാർത്ഥസാരഥി, ഗോതുരുത്ത്, മയിൽവാഹനൻ, ജിബി തട്ടകൻ. രണ്ടാം ഹീറ്റ്സ്: ചെറിയ പണ്ഡിതൻ, ജി.എം.എസ്., ഹനുമാൻ 2, ശ്രീമുരുകൻ, ശ്രീഭദ്ര.

# വെപ്പ് ബി ഗ്രേഡ്: ഒന്നാം ഹീറ്റ്സ്- ആദ്യ മൂന്നു ട്രാക്കിൽ വേണുഗോപാൽ, പുന്നത്ര പുരയ്ക്കൽ, എബ്രഹാം മൂന്നുതൈക്കൽ. രണ്ടാം ഹീറ്റ്സ്: ട്രാക്ക് ഒന്ന് പി.ജി കരിപ്പുഴ, ട്രാക്ക് മൂന്ന് പനയകഴിപ്പ്, ട്രാക്ക് നാല് ചിറമേൽ തോട്ടുകടവൻ. # തെക്കനോടി തറവള്ളം ആദ്യ മൂന്നു ട്രാക്കിൽ ദേവാസ്, കാട്ടിൽതെക്കേതിൽ, സാരഥി. തെക്കനോടി കെട്ടുവള്ളം: കാട്ടിൽ തെക്ക്, ചെല്ലിക്കാടൻ, കമ്പനി.