വൈക്കം : പുരോഗമന കലാ സാഹിത്യസംഘം ഉദയനാപുരം ഈസ്റ്റ് യൂണിറ്റ് സമ്മേളനം നാടകനടൻ പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രാജേഷ് കുമാർ, മുരളി കല്ലിങ്കൽ, അഡ്വ.അംബരീഷ്.ജി.വാസു, ജി.രവികുമാർ, ജയശങ്കർ, പി. എസ്.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.രാജേഷ് (പ്രസിഡന്റ്), ഇ.കെ.സോമൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.