തലയോലപ്പറമ്പ് : മാന്നാർ എളാമകുടി ശിവ ശക്തി നാരായണീയ സമതി, നാരായണീയ പാരായണം അരങ്ങേറ്റം കുറിച്ചു. ആചാര്യന്മാരായ സീതാ ജി. മേനോൻ, പത്മല ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ എളാമകുടി മഹാദേവ ക്ഷേത്രത്തിൽ ദീപം തെളിയിച്ച ശേഷം മാന്നാർ എൻ. എസ്. എസ്. കരയോഗം ആഡിറ്റോറിയത്തിൽ വച്ച് പാരായണം നടത്തി. പാരായണത്തിന് കമലം എസ്. നായർ, സിനി ചന്ദ്രബോസ്, ഗീത ശശി കുമാർ, പത്മേന്ദു, സീതാദേവി അമ്മ, മിനി, ശ്രീലേഖ, ബിന്ദു പത്മ കുമാർ എന്നിവർ അരങ്ങേറ്റം കുറിച്ചു. പാരായണം വൈകിട്ട് നൂറ് ദശകം പാരായണം ചെയ്തു അവസാനിച്ചു.