chacko

കോട്ടയം: കെവിൻ ദുരഭിമാനക്കൊലയ്ക്കിരയായ കേസിൽ ആഗസ്റ്റ് 14ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. ജയചന്ദ്രൻ വിധി പറയും. മൂന്ന് മാസം മുൻപ് വിചാരണ തുടങ്ങിയ കേസിൽ റെക്കാഡ് വേഗത്തിലാണ് തീർപ്പാവുന്നത്.

കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോ,​ സഹോദരൻ ഷാനു എന്നിവരുൾപ്പെടെ 14 പ്രതികളാണുള്ളത്. കൊലപാതകം,​ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 113 സാക്ഷികളെ വിസ്തരിച്ചതിൽ ഏഴ് പേർ കൂറുമാറി. 240 രേഖകളും സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 55 തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

നീനുവിനെ വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം സഹോദരൻ അടക്കമുള്ളവർ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 മേയ് 28നാണ് കെവിന്റെ മൃതദേഹം പുനലൂർ ചാലിയേക്കര തോട്ടിൽ കണ്ടെത്തിയത്.