ചങ്ങനാശേരി: വാഴപ്പള്ളി ശ്രീവിദ്യാധിരാജ എൻ.എസ്.എസ് കരയോഗത്തിന്റെയും വാൽപ്പറമ്പിൽ വേലായുധൻപിള്ള മെമ്മോറിയൽ വനിത ലൈബ്രറിയുടെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ ഇന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. ഉച്ചയ്ക്ക് 2 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ നിർവഹിക്കും. താലൂക്ക് ലൈബ്രറി പ്രസിഡന്റ് ജയിംസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും.