കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ടുണീഷ്യൻ ഫിലിം ഫെസ്റ്റിവൽ ഇന്നാരംഭിക്കും. ദർശന സാംസ്‌കാരിക കേന്ദ്രത്തിൽ വൈകിട്ട് 5 ന് സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചിത്രമായി 'മുസ്തഫ' വൈകിട്ട് 5.30ന് പ്രദർശിപ്പിക്കും. ആഗസ്റ്റ് 1 ന് പോർട്ടോ ഫരീന, 2 ന് എൽസിയാറ, 3 ന് വിസ് പറിംഗ് സാൻഡ്സ് എന്നിവ പ്രദർശിപ്പിക്കും. ടൂണിഷ്യൻ എംബസിയുടേയും ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ഫിലിം ഫെസ്റ്റിവൽ.