മതലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം താമസിക്കുന്ന ഇടത്തിൽ അഭിമന്യൂവിന്റെ മകൻ അക്ഷയ് കുമാർ (കിഷോർ 26) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ റെയിൽവെ പാളത്തിന്റെ പൊതി കൊല്ലംകുന്ന് ഭാഗത്താണ് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.തലവേർപ്പെട്ട് പോയ നിലയിലായിരുന്നു മൃതദേഹം. സഹോദരന്റെ പൾസർ ബൈക്കിൽ എത്തിയ യുവാവ് പാളത്തിന് സമീപം ബൈക്ക് വച്ച ശേഷം രാത്രി കോട്ടയം ഭാഗത്തേക്ക് പോയ ട്രെയിനിന് മുന്നിൽ ചാടിയതാകാമെന്ന് പൊലീസ് പറഞ്ഞു.ലോറിഡ്രൈവറായിരുന്ന യുവാവ് അവിവാഹിതനാണ്.മാതാവ്: ആശ. സഹോദരങ്ങൾ: അരുൺകുമാർ, അഞ്ജു മോൾ.പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌ക്കാരം നടത്തി.