പാലാ : ഉരുളികുന്നം സെന്റ് ജോർജ് യു.പി സ്‌കൂൾ എലിക്കുളം കൃഷിഭവനുമായി സഹകരിച്ച് സ്‌കൂൾ വളപ്പിൽ നടപ്പിലാക്കുന്ന പച്ചക്കറിത്തോട്ടം പദ്ധതിയ്ക്ക് തുടക്കമായി. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ സ്‌കൂൾ വളപ്പിൽ നിന്ന് അദ്ധ്യാപകരുടേയും കുട്ടികളുടേയും സഹകരണത്തോടെ വളർത്തിയെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സ്‌കൂൾ മാനേജർ ഫാ.മൈക്കിൾ ചീരാംകുഴിയിൽ ഉദ്ഘാടനം ചെയ്തു.
വാർഡംഗം ജയിംസ് ജീരകത്ത് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ് പദ്ധതി വിശദീകരണം നടത്തി. പ്രഥമാദ്ധ്യാപിക സിസ്റ്റർ മോളിക്കുട്ടി ആന്റണി, അദ്ധ്യാപകരായ മേരിക്കുട്ടി ജോസ്, സ്മിത കെ.എം, സിസ്റ്റർ മേരി ലിറ്റ്, അർപ്പിത അലക്‌സ്,
ടിന്റുമോൾ അലക്‌സ്, ചിത്ര കെ.എസ്, അനിത, സിസ്റ്റർ ജാസ്മിൻ ജോസ്, പി.ടി.എ പ്രസിഡന്റ് രാജീവ്, സ്‌കൂൾ ലീഡർ അമൽ ആന്റണി, ജിത
ജോസ് എന്നിവർ സംസാരിച്ചു.