കോട്ടയം: അനുവദനീയമായതിലും കൂടുതൽ സിൽവറിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് കൊടകര മട്ടത്തൂർക്കുന്ന് എസ്.ആൻഡ് എസ് ഫുഡ് ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന മക്‌ഡൊവൽസ് നം.1 എന്ന ബ്രാൻഡ് കുപ്പിവെള്ളം ജില്ലയിൽ നിരോധിച്ചു. നേരത്തെ തലയോലപ്പറമ്പിൽ ഉത്പാദിപ്പിച്ചിരുന്ന അക്വാഗ്രീൻ ഇരുമ്പിന്റെ അംശം കൂടിയതിനെ തുടർന്ന് നിരോധിച്ചിരുന്നു. ഇത്തരത്തിൽ കുപ്പിവെള്ളം വിറ്റാൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ പി.ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു. നിലവിൽ മാർക്കറ്റിലുള്ള ഈ കുപ്പിവെള്ളം പിൻവലിക്കാൻ പതിനഞ്ച് ദിവസം സമയം അനുവദിച്ചിട്ടുണ്ട്.