അടിമാലി. കേരളകൗമുദി അടിമാലി ന്യൂസ് ബ്യൂറോ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് അടിമാലി വ്യാപര ഭവൻ ആഡിറ്റോറിയത്തിൽ നടക്കും.എസ്.രാജേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. അടിമാലി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം, അടിമാലി എസ്.എൻ.ഡി.പി.ശാഖാ പ്രസിഡന്റ് വിജയൻ തറനിലം, അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാരാജീവ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.അടിമാലി എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, സി.പി.എം ഏരിയ സെക്രട്ടറി ടി.കെ.ഷാജി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോർജ് തോമസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് വി.എൻ സുരേഷ്, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.ബി.സൈനുദീൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സാബു പരപരാകത്ത്, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് പാർത്ഥേശൻ ശശികുമാർ, അടിമാലി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം.ബേബി, അടിമാലി സി. ഐ പി.കെ.സാബു എന്നിവർ പ്രസംഗിക്കും.കേരളകൗമുദി അടിമാലി ലേഖകൻ വി.ആർ സത്യൻ സ്വാഗതവും ജില്ലാ ലേഖകൻ അഖിൽ സഹായി നന്ദിയും പറയും. ചടങ്ങിൽ അടിമാലിയിലെ വിവിധ മേഖലകളിലുള്ള പ്രമുഖവ്യക്തികളെ കേരളകൗമുദി ആദരിക്കും..