mannedupp

കടുത്തുരുത്തി: ഞീഴൂർ തിരുവമ്പാടി കൊട്ടതട്ടി മലയിൽ നിന്നും മണ്ണെടുപ്പ് നടത്താനുള്ള നീക്കം തടയണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ഇത് സംബന്ധിച്ച് റവന്യു മന്ത്രിക്കും, ജില്ലാ കളക്ടർക്കും ജില്ലാ ജിയോളജിസ്റ്റിനും പഞ്ചായത്ത് സെക്രട്ടറിക്കും ഉൾപെടെയുള്ള അധികാരികൾക്ക് നാട്ടുകാർ പരാതി നൽകി. ഞീഴൂർ പഞ്ചായത്തിലെ അഞ്ച് ഏക്കറോളം വരുന്ന ഈ ഭൂപ്രദേശത്തിന്റെ ഒരു ഭാഗത്ത് എം.വി.ഐ.പി. കനാലും മറുഭാഗത്ത് ഗ്രാമത്തിന്റെ ജലസ്രോതസും കുടിവെള്ള പദ്ധതികളും സ്ഥിതി ചെയ്യുന്ന ഭൂതപാണ്ടൻ ചിറയാണെന്നതിനാലും മണ്ണെടുപ്പ് നടന്നാലുണ്ടാകുന്ന ഭവിഷത്ത് വലുതായിരിക്കുമെന്നും നാട്ടുകാർ പറയുന്നു.