പൊൻകുന്നം : ദുരന്തനിവാരണവകുപ്പ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പാറമടകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം രണ്ടുദിവസത്തിനകം നീക്കാൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. പാറമടകളുടെ പ്രവർത്തനം നിലച്ചതോടെ ജില്ലയിലെ പാറമടത്തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. കരാർ തൊഴിൽ മേഖലയിലും നിർമ്മാണ മേഖലയിലുമടക്കമുള്ള സ്തംഭനാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എൽ.എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലും കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.