തലയോലപ്പറമ്പ്: തലയോലപ്പറമ്പിന് സമീപം സ്വകാര്യ സ്ഥാപനത്തിൽ അന്തേവാസികളായി നിന്ന് പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. ഇന്നലെ രാവിലെ 9 ന് സ്‌കൂളിലേയ്ക്കും തയ്യൽ പരിശീലന കേന്ദ്രത്തിലേയ്ക്കും പോയ 15, 17 വയസുള്ള വിദ്യാർത്ഥിനികളെയാണ് കാണാതായത്. തുടർന്ന് സ്ഥാപന അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.