കോട്ടയം : ജില്ലാ പൊലീസ് സഹകരണസംഘം തിരഞ്ഞെടുപ്പിൽ ഇടത് അനുകൂല പാനലിന് വിജയം. അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ അജിത് ടി.ചിറയിൽ, കോട്ടയം വെസ്റ്റിലെ കെ.ടി അനസ്, ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ പൊലീസ് ഉദ്യോഗസ്ഥരായ ബിജു കെ.ഭാസ്‌കർ, എ.അനൂപ്, ജില്ലാ ക്രൈംബ്രാഞ്ചിലെ എം.കെ പ്രസന്നൻ, പ്രേംജി കെ.നായർ, കറുകച്ചാൽ പൊലീസ് സ്‌റ്റേഷനിലെ പി.ആർ രഞ്ജിത്കുമാർ, വനിതാ സെല്ലിലെ ലക്ഷ്മി എൻ ദാസ്, തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പി.എസ് സുമിത, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ റോഷിനാ അലവി, കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ പ്രവീം കുമാർ എ.കെ എന്നിവരാണ് വിജയിച്ചത്.

1900 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നിക്ഷേപക സംവരണ മണ്ഡലത്തിൽ മത്സരിച്ച പ്രേംജി. കെ. നായരെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന കേരള പോലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി മാത്യു പോൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചാണ് പ്രേംജി അനുകൂല ഉത്തരവ് സ്വന്തമാക്കിയത്.