ചങ്ങനാശേരി : സ്റ്റോക്കിൽ തിരിമറി നടത്തി വ്യാജരേഖ ചമച്ച കേസിൽ ബിവറേജസ് കോർപ്പറേഷന്റെ ചങ്ങനാശേരി ഷോപ്പിലെ ഏഴുപേർക്കെതിരേ പൊലീസ് കേസെടുത്തു. ബിവറേജസ് കോർപ്പറേഷൻ തിരുവനന്തപുരം റീജിയണൽ മാനേജർ വി.കെ.സുരേഷ് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞവർഷം ഡിസംബർ 1 മുതൽ 2019 മാർച്ച് 17 വരെയുള്ള കാലയളവിൽ 59.07 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. ഷോപ്പ് ഇൻ-ചാർജ് പ്രകാശ്, ജീവനക്കാരായ രാജു ആന്റണി, എം.ജെ.ജോസഫ്, ഷാജി തോമസ്, എ.ജെ.ഫിലിപ്പ്, ജോസഫ് എൻ.വി, പി.എം.ഷൈൻ എന്നിവർക്കെതിരേയാണ് കേസ്. പ്രകാശ് അടുത്തിടെ മരിച്ചിരുന്നു.