രണ്ടു വാഹനങ്ങളെയും വഴിയാത്രക്കാരനെയും ഇടിച്ചിട്ടു
അയർക്കുന്നം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ രണ്ടുവാഹനങ്ങളെയും വഴിയാത്രക്കാരനെയും ഇടിച്ചു. അപകടത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മറ്റക്കര വട്ടക്കുട്ടയിൽ ജിനുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ അയർക്കുന്നത്തെ വ്യാപാരി കുന്നത്തേട്ട് തങ്കച്ചനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നം -കിടങ്ങൂർ റോഡിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. യുവാവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.