ഏന്തയാർ: കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഏന്തയാർ സരസ്വതി ഭവനിൽ ആർ. കൃഷ്ണപ്പൻ (93) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: രുഗ്മിണി. മക്കൾ: സരസ്വതി, സൗദാമിനി ,സാവിത്രി, ശ്യാമള, സുരേഷ്. മരുമക്കൾ: കെ.കെ. മോഹൻ ദാസ്, പ്രസന്നൻ, വിശാഖൻ, ഉദയഭാനു, ബിന്ദു. എസ്.എൻ.ഡി.പി യോഗം ഏന്തയാർ ശാഖ പ്രസിഡന്റ്, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിൽ ദീർഘകാലം പഞ്ചായത്തംഗം, കോൺഗ്രസ് കൂട്ടിക്കൽ മണ്ഡലം പ്രസിഡന്റ്, പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി, ഐ.എൻ.ടി.യു.സി യൂണിയനുകളുടെ ഭാരവാഹി, എസ്. ജി. എം. യു.പി. സ്‌കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.