തലയോലപ്പറമ്പ്: തെരുവുനായയുടെ കടിയേറ്റ് സ്‌കൂൾ വിദ്യാർത്ഥിക്ക് പരുക്കേറ്റു. മറവൻതുരുത്ത് കിഴക്കെ ആട്ടിൻകൂട്ടിൽ വീട്ടിൽ സാബുവിന്റെ മകൻ ആരോമൽ (16)നെയാണ് തെരുവ് നായ ആക്രമിച്ചത്.ഇന്നലെ ഉച്ചയ്ക്ക്‌ചെമ്പ് മത്തുങ്കൽ പാലത്തിന് സമീപം നടന്ന് പോകുന്നതിനിടെയാണ് തെരുവുനായ അക്രമിച്ചത്. തലയോലപറമ്പ് ഗവ.ബോയ്‌സ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആരോമൽ. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ വൈക്കം താലൂക്ക് ഗവ.ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസംം 25 ന് കീഴൂർ ജാതിക്കാമലയിൽ ഒറ്റക്കുന്നേൽ മത്തായിയുടെ രണ്ട് ആടുകളെയും മലയിൽ ജോണിന്റെ രണ്ട് ആടുകളെയും തെരുവുനായ്ക്കൾ കടിച്ച് കീറികൊന്നിരുന്നു. രണ്ടാഴ്ച്ച മുൻപ് അക്രമകാരികളായ തെരുവുനായ്ക്കൾ അറുന്നൂറ്റിമംഗലം പാമ്പാനിയിൽ പാപ്പച്ചന്റെ രണ്ട് ആട്ടിൻ കുട്ടികളെ കടിച്ച് കീറി കൊന്നിരുന്നു. ഏതാനും മാസം മുൻപാണ് തലയോലപ്പറമ്പ് ഏ.ജെ ജോൺ സ്‌കൂകൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിനിയെ നായക്കൂട്ടം അക്രമിച്ച്പരിക്കേൽപ്പിച്ചത്. തലയോലപ്പറമ്പിലെയും പരിസര പ്രദേശങ്ങളിലേയും നിരവധി വളർത്ത് മൃഗങ്ങളെ തെരുവുനായ്ക്കൾ കൊന്നിരുന്നു. തെരുവുനായക്കൂട്ടം റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ 8 ഓളം ഇരുചക്രവാഹന യാത്രികർക്ക് ഗുരുതരമായിപരിക്കേറ്റിരുന്നു.