തലയോലപ്പറമ്പ്: സ്‌കൂട്ടർ ഇടിച്ച് സ്‌കൂൾ വിദ്യാർഥിനി ഉൾപ്പെടെ 4 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4 മണിയോടെ സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. തലയോലപ്പറമ്പ് എ.ജെ. ജോൺ സ്‌കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിനി മിടായിക്കുന്നം പുത്തൻവീട്ടിൽ നിസാറിന്റെ മകൾ അൻസിയ(13) സ്‌കൂട്ടർ യാത്രികരായ കല്ലറ കപിക്കാട് സ്വദേശി പ്രദീപ് (40), ഭാര്യ സരിത (38), മകൻ ദേവദത്തൻ(10) എന്നിവർക്കാണ് പരിക്കേറ്റത്. കടുത്തുരുത്തി ഭാഗത്ത് നിന്നും തലയോലപ്പമ്പിലേക്ക് വരുന്നതിനിടെ സ്‌കൂട്ടർ സ്‌കൂൾ വിട്ട് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.