വൈക്കം: ചെമ്മനത്തുകര ഗവ. യു. പി. സ്‌കൂളിൽ വൈക്കം ടൗൺ റോട്ടറി ക്ലബ് ശുചിത്വ ബോധവൽക്കരണ സെമിനാറും ഗ്ലോബൽ ഹാൻഡ് വാഷിംങ് പരിപാടിയും നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് എൻ. കെ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ടോയ്‌ലെറ്റ് വാഷ് ചെയ്യാനുള്ള സാധന സാമഗ്രഹികളും വിതരണം ചെയ്തു. പി. ടി. എ. മെമ്പർ കെ. വി. വിഭാത് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി ജോൺ ജോസഫ്, സോണൽ ചെയർമാൻ ജീവൻ ശിവറാം, ഹെഡ്മാസ്റ്റർ എം. വി. ഷാജി, ടി. കെ. ശിവപ്രസാദ്, സന്ദീവ് വേണുഗോപാൽ, ജോയി മാത്യു, രജിത എന്നിവർ പ്രസംഗിച്ചു.