വൈക്കം: തിയേറ്റർ സമുച്ചയം നിർമ്മിക്കാനായി നഗരസഭയുടെ ആറാട്ടുകുളങ്ങരയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്ന് 60 സെന്റ് സ്ഥലം പാട്ടത്തിന് അനുവദിക്കാൻ വൈക്കം നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കെ.എഫ്.ഡി.സി അധികൃതർ അടുത്ത ദിവസം സ്ഥലത്തെത്തി പരിശോധന നടത്തി തുടർ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്ന് വൈക്കം നഗരസഭ ചെയർമാൻ പി. ശശിധരൻ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തിയേറ്റർ കെ.എഫ്.ഡി.സി മുഖേന പണിയുന്നതിനായി കിഫ്ബി യിൽ നിന്ന് 20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.