വൈക്കം : വ്രതാനുഷ്ഠാനത്തോടെ എത്തിയ നൂറുകണക്കിന് ഭക്തർ ക്ഷേത്ര സങ്കേതങ്ങളിൽ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലി തൂകി.
ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിൽ വിളക്കുപന്തലിൽ പൂർവ്വികരെ സ്മരിച്ച് ബലി തർപ്പണം നടത്തി. മേൽശാന്തി വിഷ്ണു, പുരുഷോത്തമൻ ശാന്തി എന്നിവർ കാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് പി.വി.ബിനേഷ്, രമേശ് പി. ദാസ്, കെ. വി. പ്രസന്നൻ, തിരുമേനി, കെ. വി. പ്രകാശൻ, ശശീന്ദ്രൻ, പി. പി. സന്തോഷ് എന്നിവർ നേതൃത്വം നൽകി.
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ക്ഷേത്ര കുളക്കടവിലാണ് ബലിതർപ്പണപൂജ നടത്തിയത്. ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത്, മഠത്തിപ്പറമ്പ് ഷൈലേഷ്, പള്ളിപ്പാട്ട് ഇല്ലത്ത് ശ്രീധരൻ മൂത്തത് എന്നിവർ കാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി രാഗേഷ് ടി.നായർ, വട്ടവേലിൽ രാധാകൃഷ്ണൻ, ശ്രീകുമാർ, ലളിതാംബിക, കല്ലത്ത് രാധാമ്മ, കുറുമ്പാലിൽ വി.ബിനീഷ്, ആനന്ദകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറെക്കര ശാഖയുടെ കീഴിലുള്ള തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഭക്തർ ദർശനം നടത്തിയ ശേഷം പിതൃക്കൾക്ക് ബലിതർപ്പണം നടത്തി. ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്താണ് ബലിതർപ്പണ ചടങ്ങുകൾ നടത്തിയത്. മേൽശാന്തി സിബിൻ, ഗോകുൽ ശാന്തി, കണ്ണൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് ആനന്ദരാജൻ, സെക്രട്ടറി കെ.ജി.രാമചന്ദ്രൻ, ടി.എസ്.സെൻ എന്നിവർ നേതൃത്വം നൽകി.
ചെമ്പ് ചുള്ളിമംഗലത്ത് ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കിഴക്കേപന്തലിൽ ബലിതർപ്പണപൂജകൾ നടത്തി. രക്ഷാധികാരി സി. കെ. ചന്ദ്രഗുപ്തൻ ഇളയത്, സനാദനൻ നമ്പൂതിരി, അരവിന്ദ് ഉണ്ണികൃഷ്ണൻ, അനന്തു നമ്പൂതിരി എന്നിവർ കാർമ്മികരായി.