പാലാ : നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വേൾഡ് മലയാളി കൗൺസിൽ നാളെ നഗരസഭ അങ്കണത്തിൽ ഉപവാസ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കും. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് സമരം. വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും. ആധുനിക മാലിന്യ നിർമ്മാർജ്ജന പ്ലാന്റ് സ്ഥാപിച്ച് പാലായെ ശുചിത്വ നഗരമാക്കാൻ നഗരസഭ തയ്യാറാകണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.