രാമപുരം : ചിങ്ങം 1 കർഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാമപുരം പഞ്ചായത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. കൃഷിഭവൻ, ഗ്രാമ പഞ്ചായത്ത്, കാർഷിക വികസന സമിതി, പാടശേഖര സമിതികൾ, കർഷക ഗ്രൂപ്പുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ. ഇതിന് മുന്നോടിയായി പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ ചെയർമാനായും, കൃഷി ആഫീസർ അഖിൽ കെ.രാജു കൺവീനറായും ജനറൽ കമ്മിറ്റിയ്ക്ക് രൂപം നൽകി. വിവിധ കാർഷിക മത്സരങ്ങൾ, കാർഷിക ക്വിസ് തുടങ്ങിയവയും മികച്ച കർഷകർക്ക് ആദരവും ഒരുക്കിയിട്ടുണ്ട്.