പാലാ : ജനറൽ ആശുപത്രിക്കായി ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ ഒരു ആംബുലൻസ് കൂടി എത്തി. ഇ തോടെ രണ്ട് ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10.94 ലക്ഷം രൂപ വിനിയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്. കമ്പനിയിൽ നിന്ന് വാഹനം എത്തിക്കുന്നതിന്റെ ചെലവായി മുപ്പതിനായിരം രൂപ ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെലവഴിച്ചു. രോഗിയെ കൂടാതെ 10 പേർക്ക് കൂടി യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. രോഗിയെ കയറ്റി ഇറക്കുന്നതിനായി സ്ലൈഡിംഗ് ട്രോളി എ.വി.സ്റ്റാൻഡ്, ഓക്‌സിജൻ സിലിണ്ടറിനായുള്ള സൗകര്യം എന്നിവയുമുണ്ട്. ആവശ്യമെങ്കിൽ ഐ.സി.യു സൗകര്യവും ക്രമീകരിക്കാം. കിലോമീറ്ററിന് 15 രൂപയാണ് ഈടാക്കുന്നത്. രജിസ്‌ട്രേഷൻ പൂർത്തിയായാലുടൻ രോഗികൾക്കായി ആംബുലൻസ് പ്രയോജനപ്പെടുത്തും.