kattupoth
ചിത്രം കാട്ടുപോത്തിന്റെ അക്രമത്തില്‍ പരിക്കേറ്റ മച്ചിപ്ലാവ് ബിനോയി

അടിമാലി: അടിമാലി മച്ചിപ്ലാവിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടു പോത്തിനെ തിരികെ വനത്തിൽ കയറ്റി വിടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് മച്ചിപ്ലാവ് പറുക്കുടി ബിനോയി(44)യെ ആക്രമിച്ചത്. ബുധനാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം .ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടുപോത്തിനെ തുരത്താൻ വനംവകുപ്പുദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന ബിനോയി കാൽവഴുതി പോത്ത് നിന്നിരുന്നിടത്തേക്ക് വീഴുകയും തുടർന്ന് പോത്താക്രമിക്കുകയുമായിരുന്നു.കാലിന് പരിക്കേറ്റ ബിനോയിയെ ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു.ബുധനാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് പറുക്കുടി സിറ്റിയിൽ കാട്ടു പോത്തിറങ്ങിയത്.നാട്ടിൽ വളർത്തുന്ന പോത്താണെന്ന് തെറ്റിദ്ധരിച്ച് പ്രദേശവാസികൾ ആദ്യം ഗൗരവത്തിലെടുത്തില്ല.നേരം പുലർന്നതോടെ ജനവാസമേഖലയിൽ ഇറങ്ങിയത് കാട്ടുപോത്താണെന്ന് തിരിച്ചറിയുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു.പ്രദേശവാസികളുടെ നേതൃത്വത്തിൽ രാവിലെ പോത്തിനെ വനത്തിനുള്ളിലേക്ക് തിരികെ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും പോത്ത് പ്രകോപിതനായതോടെ നാട്ടുകാർ പിന്തിരിഞ്ഞു.തുടർന്ന് പോത്ത് ജനവാസ മേഖലയോട് ചേർന്നുള്ള വിജനമായ സ്ഥലത്ത് തമ്പടിച്ചു.രണ്ട് ദിവസങ്ങൾക്ക് മുമ്പ് കുരങ്ങാട്ടിയിലെ ജനവാസമേഖലയിൽ ഇറങ്ങിയ പോത്ത് തന്നെയാണ് മച്ചിപ്ലാവിലും എത്തിയിട്ടുള്ളതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.വനംവകുപ്പിന്റെ തന്നെ വിഭാഗമായ ആർ ആർ ടിയുടെ സഹായത്തോടെ പോത്തിനെ വന്നവഴി തന്നെ തിരികെ വനത്തിനുള്ളിലേത്ത് കയറ്റിവിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.ഈ ശ്രമം ഫലം കണ്ടില്ലെങ്കിൽ രാത്രിയിൽ മയക്കുവെടി വച്ച് പോത്തിനെ പിടികൂടി വനത്തിനുള്ളിൽ തുറന്നു വിടാനും ആലോചനയുണ്ട്.ഫേയർഫോഴ്‌സും പൊലീസും കാട്ടുപോത്തിനെ