കോട്ടയം: പാമ്പാടി വെള്ളൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ- ടെക്നിക്കൽ സ്കൂൾ നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെന്റർ, ഭൂമിത്രസേന ക്ലബ് എന്നിവയുടെ സംക്താഭിമുഖ്യത്തിൽ നാളെ കൃഷി- പരിസ്ഥിതിമേഖലകളുമായി ബന്ധപ്പെട്ട ബോധനപരിപാടികൾ സംഘടിപ്പിക്കും.
ഉച്ചകഴിഞ്ഞ് 2 മുതൽ 'വൃക്ഷവൈദ്യൻ' എന്ന ഡോക്യുമെന്ററിയുടെ പ്റദർശനം, വന്യജീവി ഫോട്ടോ പ്രദർശനം, കൃഷി പഠനക്ലാസ് എന്നിവയാണ് പരിപാടികൾ. വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് അംഗം ഏലിയാമ്മ അനിൽ അദ്ധ്യക്ഷത വഹിക്കും. വനം- വന്യജീവി ബോർഡ് മെമ്പർ കെ.ബിനു മുഖ്യപ്റഭാഷണവും ടി.എച്ച്.എസ് സൂപ്രണ്ട് എ.പി.അനീഷ് ആമുഖപ്രഭാഷണവും നടത്തും. 'വൃക്ഷവൈദ്യൻ' ഡോക്യുമെന്ററിയുടെ സംവിധായകൻ എൽദോ ജേക്കബ് സന്നിഹിതനാകും. സ്കൂൾ പ്രിൻസിപ്പൽ രതീഷ് ജെ.ബാബു സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി. മനോജ് കുമാർ നന്ദിയും പറയും.