കോട്ടയം: ഡോ.കെ.ആർ നാരായണൻ ഫൗണ്ടേഷൻ സംസ്ഥാന പ്രവർത്തക സമ്മേളനം പ്രസിഡന്റ് എ.ആർ വാസുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. തുടർന്ന് സംസ്ഥാന കമ്മിറ്റി പുനസ്ഥാപിച്ചു. എ.ആർ വാസു (എറണാകുളം, പ്രസിഡന്റ്), കെ.പി അപ്പച്ചൻ (ജനറൽ സെക്രട്ടറി), ജോണി ജോസഫ് ചക്കാമ്പുഴ (വർക്കിംങ് പ്രസിഡന്റ്), വി.സി സുനിൽ (കോട്ടയം), സജീവ് ജോർജ് വട്ടപ്പാറ (ഇടുക്കി) (വൈസ് പ്രസിഡന്റുമാർ), പി.വി മോഹനൻ മുഹമ്മ (ആലപ്പുഴ), സുധവിജയകുമാർ തിരുവല്ല (പത്തനംതിട്ട) (സെക്രട്ടറിമാർ), പി.വി സുലോചന പാമ്പാടി (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റുമാരായി എം.കെ മണിയപ്പൻ (കോട്ടയം), അഡ്വ.കെ.എസ് രാജ്മോഹൻ (എറണാകുളം), വിജയചന്ദ്രൻ ഏലപ്പാറ (ഇടുക്കി), പി.വി മഹേശ്വരി കായംകുളം (ആലപ്പുഴ) എന്നിവരെയും തിരഞ്ഞെടുത്തു. മഹിളാ സംഘം സംസ്ഥാന ഭാരവാഹികളായി മിനിജോയി വൈക്കം (പ്രസിഡന്റ്), ടി.കെ ലക്ഷ്‌മി കോട്ടയം (വൈസ് പ്രസിഡന്റ്), ദാസ് ബൈബി ജയരാജ് (തിരുവനന്തപുരം) (സെക്രട്ടറി), ടി.ജി അംബിക ആലപ്പുഴ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.