മറ്റക്കര: ശ്രീതുരുത്തിപ്പള്ളി ഭഗവതിക്ഷേത്രത്തിൽ 8 മുതൽ 15 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. മുംബൈ ചന്ദ്രശേഖരശർമ്മ യജ്ഞാചാര്യനാകും. 8ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, യജ്ഞശാലയിൽ ഭദ്രദീപ പ്രകാശനം, ഭാഗവത മാഹാത്മ്യപ്രഭാഷണം എന്നിവ നടക്കും. തുടർന്ന് 15വരെ എല്ലാ ദിവസങ്ങളിലും രാവിലെ 6ന് ഗണപതിഹോമം, 6.15 മുതൽ സഹസ്രനാമജപം, 9.15 മുതലും, വൈകിട്ട് 2 മുതൽ 4 വരെയും 4.30 മുതൽ 6.15 വരെയും പാരായണം പ്രഭാഷണം, ഉച്ചക്ക് 12.30ന് പ്രസാദം ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന തുടർന്ന് ഭജന തുടങ്ങിയ ചടങ്ങുകൾ നടക്കും. 9ന് സർവൈശ്വര്യപൂ‌ജ, 11ന് വിദ്യാഗോപാലമന്ത്രാർച്ചന, 12ന് സന്താനഗോപാല മന്ത്രാർച്ചന, 13ന് രുഗ്മിണിസ്വയംവരം, 14ന് ധനാകർഷണ മന്ത്രാർച്ചന, 15ന് അവഭൃഥസ്നാനം തുടങ്ങിയ ചടങ്ങുകളും 16ന് രാമായണമാസാചരണത്തിന്റെ സമാപന ചടങ്ങുകളും ക്ഷേത്രത്തിൽ നടക്കും.