ചങ്ങനാശേരി: അമരപുരം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർവഹിക്കും. സി.എഫ് തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു സ്വാഗതം പറയും. പ്രത്യക്ഷ രക്ഷ ദൈവ സഭ പ്രസിഡന്റ് വൈ സദാശിവൻ മുഖ്യ അതിഥി ആയിരിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ സുനിൽകുമാർ, ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് ലൈസാമ്മ ജോർജ് , മാടപ്പള്ളി ബ്ലോക്ക്പഞ്ചായത്ത്മെമ്പർമാരായ രജനി സാബു, ബിനോയ് ജോസഫ്,സുനിതാ സുരേഷ് തൃക്കോടിത്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേഴ്സി റോയി, പി.ആർ.ഡി.എസ് ശാഖാ സെക്രട്ടറി എസ് അജിത് കുമാർ പഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.