മുഖത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണ് ചുണ്ടുകൾ. ഒരു പെണ്ണിന്റെ സൗന്ദര്യത്തിന് ചുണ്ടുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ചുവന്ന മനോഹരമായ ചുണ്ടുകൾ ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്.ചുണ്ടുകൾക്ക് ഭംഗികൂട്ടുന്നതിനായി നാം ചെയ്യുന്നത് ലിപ്സ്റ്റിക് അല്ലെങ്കിൽ ലിപ് ഗ്ലോ ഉപയോഗിക്കുകയാണ്. എന്നാൽ മഴക്കാലത്ത് ഇവയുടെ ഉപയോഗത്തിൽ കുറച്ച് ശ്രദ്ധവേണം. അധികം ബുദ്ധിമുട്ടാതെ തന്നെ നമുക്ക് ചുണ്ടുകൾക്ക് ഭംഗി നൽകാം. ഇതാ കുറച്ച് പൊടിക്കൈകൾ...
* നാരങ്ങാനീരും തേനും പഞ്ചസാരയും ചുണ്ടിൽ തേച്ച് പിടിപ്പിക്കുക. ഇത് ചുണ്ടിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു.
* ഗ്ലിസറിൻ പുരട്ടുന്നതും ചുണ്ടുകൾക്ക് നല്ലതാണ്.
* ധാരാളം വെള്ളം കുടിക്കുക
* കിടക്കുന്നതിനു മുൻപ് ബീറ്റ് റൂട്ട് നീര് പുരട്ടുന്നത് ചുണ്ടുകൾക്ക് ചുവപ്പ് നിറം നൽകുന്നു.