ഫെയ്സ് പാക്കുകൾ സൗന്ദര്യവർദ്ധനവിനുള്ള നല്ലൊരു ഉപാധിയാണ്. വിപണിയിൽ ലഭ്യമാവുന്ന ഫെയ്സ് പാക്കുകളിൽ പലതിലും രാസവസ്തുക്കളുടെ അതിപ്രസരമുണ്ടാകാം. ഇവ ഗുണത്തേക്കാലേറെ ദോഷം ചെയ്യും.തിളങ്ങുന്ന മുഖത്തിനായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫെയ്സ് പാക്കുകൾ ഉണ്ട്.
* തേനും ഏത്തപ്പഴവും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. ഇത് ചുളിവുകളും പാടും അകറ്റാൻ സഹായിക്കും.
* വെള്ളരിക്കയും പഞ്ചസാരയും അരച്ച് തണുപ്പിച്ച് പുരട്ടുന്നത് മുഖത്തിന് തിളക്കം കൂട്ടും.
* തൈരും അരിപ്പൊടിയും മിശ്രിതമാക്കി സ്ക്രബ് ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് കുറയ്ക്കും.
* മുട്ടയുടെ വെള്ളയും നാരങ്ങാനീരം ചേർത്ത് മുഖത്ത് പുരട്ടുക