വെൽഫെയർ പാർട്ടിയിൽ നിന്നും ദലിത് വിവേചനമുന്നയിച്ചു പുറത്തു പോയ ചിലരുടെ അടിസ്ഥാന രഹിതമായ ആരോപണത്തെ കുറിച്ചും പാർട്ടിയുടെ രാഷ്ട്രീയ നയ നിലപാടുകളെ കുറിച്ചും പാർട്ടി പ്രസിഡന്റ് ഹമീദ് വാണിയമ്പലം സംസാരിക്കുന്നു
'ആശയപരമായി പാർട്ടിയിൽ അണിചേരാൻ ഒരാൾക്ക് അവകാശമുള്ളതുപോലെ വിയോജിപ്പ് രേഖപ്പെടുത്തി രാജിവെക്കാനുള്ള അവകാശത്തെയും മാനിക്കുന്നതാണ് പാർട്ടി മുന്നോട്ടുവെക്കുന്ന മൂല്യാധിഷ്ടിത രാഷ്ട്രീയം. എല്ലാവർക്കും എപ്പോഴും ഒരു അഭിപ്രായത്തിൽ യോജിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്നില്ല. അപ്പോഴവർ പാർട്ടി വിട്ടുപോകും. ഇതെല്ലാം സ്വാഭാവിക ജനാധിപത്യ പ്രക്രിയയാണ്. പുറത്തുപോകുന്നവരെ ആക്ഷേപിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നത് തെറ്റാണെന്നാണ് വെൽഫെയർ പാർട്ടി വിശ്വസിക്കുന്നത്. അത്തരം സമീപനം ഒരു കാരണവശാലും ഉണ്ടാവരുത് എന്നതാണ് പാർട്ടിയുടെ നിലപാട്. അവരുമായി ഭാവിയിൽ സഹകരണ സാധ്യത ഉണ്ടായാൽ അത് പ്രയോജനപ്പെടുത്തുന്നതിൽ പാർട്ടിക്ക് വൈമനസ്യങ്ങളൊന്നുമില്ല. കാരണം വിയോജിപ്പുകളുള്ളവരുടെ സഹകരണത്തിന്റെ രാഷ്ട്രീയമാണ് പാർട്ടി ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നതുതന്നെ.
എന്നാൽ, ഇപ്പോൾ പാർട്ടി അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് രാജിവെച്ചവർ പാർട്ടിയെ പൊതുസമൂഹത്തിൽ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എട്ട് വർഷമായി വെൽഫെയർ പാർട്ടി ഇന്ത്യൻ സമൂഹത്തിന്റെ മുന്നിലുണ്ട്. ദലിത് വിരുദ്ധതയെന്നത് ഈ പാർട്ടിക്കെതിരെ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കാരണം അത്തരമൊന്ന് പാർട്ടി അനുഭവത്തിൽ തെളിയിക്കുക സാധ്യമല്ല. പാർട്ടിയുടെ ദേശീയസംസ്ഥാനജില്ലാ നേതൃത്വങ്ങളിലെല്ലാം ഇന്നും ദലിത് നേതാക്കളുണ്ട്. പാർട്ടി നയനിലപാടുകൾ രൂപീകരിക്കുന്ന എല്ലാ വേദികളിലും അവരുണ്ട്. വളരെ ചിട്ടയോടെ പാർട്ടി യോഗങ്ങൾ നടത്തുന്ന ഒരു പാർട്ടിയാണ്. അത്തരം ഏതെങ്കിലും യോഗങ്ങളിൽ ഇത്തരം ഒരു ആക്ഷേപം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. പാർട്ടി അച്ചടക്കത്തിനും മൂല്യാധിഷ്ടിത രാഷ്ട്രീയത്തിനും എതിരായി പ്രവർത്തിച്ച ചില നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ അതിനെ സംഘടനാപരമായി അഭിമുഖികരിക്കാൻ സാധിക്കാത്തതിനാൽ ജനശ്രദ്ധ ലഭിക്കുന്ന ഒരു ആരോപണം ഉന്നയിക്കുക മാത്രമാണ് അവർ ചെയ്യുന്നത്.
പാർട്ടിക്കെതിരെ പൊതുസമൂഹത്തിൽ ചില ആക്ഷേപങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ ചില വസ്തുതകൾ പറയാൻ നിർബന്ധിതമായിരിക്കുന്നു. വെൽഫെയർ പാർട്ടി മൂല്യാധിഷ്ടിത രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു പാർട്ടികളെ ബാധിച്ച ജീർണതകൾ ഈ പാർട്ടിയെ ബാധിക്കരുതെന്ന് നിർബന്ധ ബുദ്ധിയുമുണ്ട്. അതിലൊരു വിട്ടുവീഴ്ചക്കും പാർട്ടി തയ്യാറല്ല. അത് സംഭവിച്ചാൽ പാർട്ടി ഉയർത്തുന്ന ബദൽ രാഷ്ട്രീയത്തിന് മൂല്യമില്ലാതാവും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നതിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തതിന്റെ പേരിൽ രണ്ട് സംസ്ഥാന നേതാക്കളെ ദേശീയ പ്രസിഡണ്ട് നാല് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവിധ പാർട്ടി കമ്മിറ്റികൾ വിശദമായ ചർച്ചകൾ നടത്തി, ആരോപണ വിധേയർക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ എല്ലാ അവസരങ്ങളും നൽകിയതിന് ശേഷം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് നടപടിയുടെ ശുപാർശ ദേശീയ നേതൃത്വത്തിന് കൈമാറിയത്. പാർട്ടിയുടെ രീതിയനുസരിച്ച് അതറിയേണ്ട കീഴ്ഘടകങ്ങളിൽ ഈ നടപടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അവരുടെ അഭിമാനത്തിനും അന്തസ്സിനും പോറലേൽപിക്കേണ്ടെന്നും തെറ്റുതിരുത്തി തിരിച്ചുവരാനുള്ള അവസരം അവർക്ക് ലഭിക്കണമെന്നും ഉദ്ദേശിച്ചുകൊണ്ട് ഇത് പൊതുജന സമക്ഷത്തിൽ എത്താതിരിക്കാനുള്ള ജാഗ്രതയും പാർട്ടി പുലർത്തി. ഈ നടപടി പാർട്ടി ഉയർത്തിപ്പിടിക്കുന്ന ധാർമിക മൂല്യവും അച്ചടക്കവും നേതൃ/അനുയായി വിവേചനങ്ങളില്ലാതെയാണ് പാർട്ടി നടപ്പാക്കുന്നത് എന്നും സ്വാഭാവികമാണന്നും മനസ്സിലാക്കേണ്ടതിനുപകരം അച്ചടക്ക നടപടിക്ക് വിധേയമായ രണ്ട് പേരും ദലിത് വിഭാഗത്തിൽപെട്ട നേതാക്കൾ ആയതിനാൽ ദലിത് വിരുദ്ധതയായി ഈ നടപടിയെ ദുർവ്യഖ്യാനിച്ചുകൊണ്ടും പാർട്ടി നടപടിയെ ചോദ്യം ചെയ്തുകൊണ്ടും ദലിത് വിഭാഗത്തിൽപെട്ട 23 പ്രവർത്തകർ ഒപ്പിട്ട പരാതി പാർട്ടി പ്രസിഡണ്ട് എന്ന നിലയിൽ എനിക്ക് നൽകി. അവർ പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽപ്പെട്ടവരും വിവിധ ജില്ലകളിലും പ്രവർത്തിക്കുന്നവരമാണ്. അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാൻ പാർട്ടി നിശ്ചയിച്ച കമ്മിറ്റികൾക്ക് താഴെയുള്ളവരും ഉണ്ട്. പാർട്ടിയിൽ ഇല്ലാത്തവർ പോലും ഉണ്ട്. ഇവരെയെല്ലാം പാർട്ടി വിരുദ്ധ മനോഭാവത്തിൽ ഏകീകരിക്കാൻ പ്രത്യേക ശ്രമം നടന്നു. ഞാൻ അവരോട് പാർട്ടി നിലപാടും നടപടിക്ക് വിധേയരായ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ചെയ്ത തെറ്റും പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയ തെളിവുകളും ആക്ഷേപത്തെ ശരിവെക്കും വിധം ആരോപണ വിധേയർ തന്നെ നൽകിയ മൊഴികളും വിശദീകരിച്ചു. ഭൂരിപക്ഷം പേരും തെറ്റുതിരുത്തി പാർട്ടിയിൽ സജീവമായി തുടരുകയും ചെയ്യുന്നു. എന്നാൽ പാലക്കാട് ജില്ല കേന്ദ്രീകരിച്ച് ചിലർ വിഭാഗീയ പ്രവർത്തനങ്ങൾ തുടർന്നു. ഇത് തെളിവ് സഹിതം ബോധ്യപ്പെട്ടതിനാലും അവരത് തിരുത്താൻ തയ്യാറാകാത്തതിനാലും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. അവരാണ് രാജിവെച്ച് ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത്. യഥാർഥത്തിൽ ഇതിന് മുമ്പും പലർക്കെതിരെയും പാർട്ടി അച്ചടക്ക ലംഘനത്തിന് നടപടിയെടുത്തിരുന്നു. അന്നൊന്നും അവരുടെ സമുദായം നോക്കി ആരും അത് വിവേചനമായി കണ്ടിരുന്നില്ല. ആരോപിക്കപ്പെടുന്ന ദലിത് വിവേചനം സ്വന്തം നിലപാട് സംരക്ഷിക്കാനും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ മറച്ചുപിടിക്കാനുമുള്ള അടവ് നയം മാത്രമായേ പാർട്ടി കാണുന്നുള്ളു. പൊതുസമൂഹം ശ്രദ്ധിക്കുന്ന ഒരു വിഷയം എടുത്തിട്ട് യഥാർഥ പ്രശ്‌നങ്ങളെ മറികടക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരം വ്യാജ ആരോപണങ്ങൾക്ക് അൽപായുസ്സ് മാത്രമേ ഉണ്ടാവുകയുള്ളു. പാർട്ടിക്കെതിരിൽ വ്യാജ ആക്ഷേപം ഉന്നയിച്ച് പാർട്ടിയെ സമ്മർദ്ദത്തിലാക്കാമോ എന്നാണ് ഇവർ ശ്രമിക്കുന്നത്. അതിനൊന്നും പാർട്ടി വഴങ്ങില്ല. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള എല്ലാത്തരം ശ്രമങ്ങളെയും പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഇത്തരം വ്യാജ ആരോപണങ്ങൾ നിലനിൽക്കുകയില്ല.'...
തുടർന്നു വായിക്കുക...
സാമൂഹിക നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള പോരാട്ടമാണ് വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയം
മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാർ കൂടുതൽ കരുത്തോടെ കേന്ദ്രത്തിൽ അധികാരത്തിൽ വന്നിരിക്കുന്നു. കോൺഗ്രസും ഇടതുപക്ഷവുടക്കമുള്ള എല്ലാ മതേതര പാർട്ടികളും ആശയപരവും സംഘടനാപരവുമായ കടുത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ വെൽഫയർ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയാണ് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വീണ്ടും സംഘ്പരിവാർ കൂടുതൽ കരുത്തോടെ അധികാരത്തിൽ വന്നിരിക്കുന്നു. മതേതര പ്രതിപക്ഷ ഐക്യമെന്നത് മിഥ്യയാണന്നും തെളിഞ്ഞിരിക്കുന്നു. രാജ്യത്ത് ഫാഷിസത്തെ ചെറുക്കുവാനും സക്രിയമായ ജനാധിപത്യം തിരിച്ചുകൊണ്ടുവരുന്നതിനും പാർട്ടിയുടെ കയ്യിൽ എന്ത് രാഷ്ട്രീയ പരിഹാരമാണുള്ളത്?
സംഘ്പരിവാർ രാജ്യത്ത് കൂടുതുൽ കരുത്താർജിച്ചുവെന്നതും പ്രതിപക്ഷം ദുർബലായിരിക്കുന്നുവെന്നതും ശരിയാണ്. സംഘ്പരിവാർ ഫാഷിസത്തെ പ്രതിരോധിക്കാൻ സാമ്പ്രദായിക പാർട്ടികളുടെ ആശയങ്ങൾക്കും പ്രവർത്തന രീതികൾക്കും സാധ്യമല്ലെന്നുകൂടി ബോധ്യപ്പെടുത്തുന്നുണ്ട് അവരുടെ വിജയം. ഭരണ മികവോ ജനങ്ങൾ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നളോ തെരഞ്ഞെടുപ്പിനെ ഒട്ടും സ്വാധീനിച്ചില്ല. എന്നാൽ, മതവർഗീയതയും ജാതി വിവേചനങ്ങളും വിഭജന രാഷ്ട്രീയവും വിദ്വേഷ പ്രചാരണങ്ങളും വോട്ട് നിർണയിക്കുന്ന പ്രധാന ഘടകങ്ങളായി മാറുകയും ചെയ്തിരിക്കുന്നു. അതോടൊപ്പം വ്യാപകമായി നുണ പ്രചരിപ്പിക്കാനുള്ള സാങ്കേതിക മികവും മാധ്യമങ്ങളെയും മറ്റും വിലക്കെടുക്കാനുള്ള പണാധിപത്യവും ഒത്തുചേർന്നതിന്റെ വിജയം കൂടിയാണിത്. ഇലക്ഷൻ ക്രമക്കേടുകളും പങ്കുവഹിച്ചിട്ടുണ്ട്. പക്ഷെ തീവ്രവലതുപക്ഷ ഫാഷിസത്തിന് കിട്ടിയ ഈ മേൽകയ്യിൽ നിരാശപ്പെട്ട് സാമൂഹിക രാഷ്ട്രീയ പ്രക്രിയയിൽ നിന്ന് ഒളിച്ചോടേണ്ട യാതൊരു കാര്യവുമില്ല. വരാനുള്ള കൽപാന്തകാലം ഫാഷിസത്തിനുള്ളതുമല്ല. രാജ്യം മർദ്ദിതർക്ക് അവകാശവും അധികാരവും ലഭിക്കുന്ന മഹത്തായ വിപ്ലവത്തിന് വേദിയാകും. കാരണം, ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. വൈവിധ്യങ്ങളാണ് ഇന്ത്യയുടെ സൗന്ദര്യം. വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും സംസ്‌കാരങ്ങളുമുള്ള നാടാണ് നമ്മുടേത്. അതിനെയെല്ലാം തകർത്ത് ഒരു ഏകസംസ്‌കാരത്തിലേക്ക് ഇന്ത്യയെ മാറ്റാനുള്ള സംഘ്പരിവാർ അജണ്ടകൾ രാജ്യത്തെ ജനങ്ങൾക്ക് ദീർഘകാലം ഉൾകൊള്ളാനാകില്ല. സാംസ്‌കാരിക ദേശീയത സൃഷ്ടിക്കുന്ന ജാതീയ വിവേചനവും അപരവൽക്കരണവും ജനാധിപത്യ നിഷേധവും, കോർപറേറ്റ് വിധേയത്വത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അസമത്വവും ഇന്ത്യൻ ജനതയെ പോരാട്ടത്തിന് നിർബന്ധിക്കും. ഇതുവരെ നാം ശീലിച്ചതും കണ്ടതുമായ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ താൽക്കാലിക അടവു തന്ത്രങ്ങൾകൊണ്ടായിരിക്കുകയില്ല, മറിച്ച് മർദ്ദിത സമൂഹങ്ങളുടെ കർതൃപരമായ പങ്കാളിത്തത്തോടെയായിരിക്കും ജനാധിപത്യത്തിന്റെ തിരിച്ചുവരവ് സംഭവിക്കുക. അതിൽ വെൽഫയർ പാർട്ടിക്കും അത് മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്കും നിർണായക പങ്കുണ്ടാകും. അടിയന്തിരമായി സംഭവിക്കേണ്ടത് മതനിരപേക്ഷ പ്രസ്ഥാനങ്ങൾ ഒരുമിച്ച് നിന്ന് സംഘ്പരിവാർ ഫാഷിസത്തെ ചെറുക്കണം. ഇതിന് എല്ലാ കക്ഷികളും കൂടുതൽ വിശാലവും ജനാധിപത്യപരവുമായ സമീപനം സ്വീകരിക്കണം.
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ധാരാളം നവരാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ ജന്മം കൊള്ളുകയും ഊർദ്ധശ്വാസം വലിക്കുകയും ചെയ്തു. പതിവ് രാഷ്ട്രീയ ചേരുവകളിൽ നിന്ന് വ്യത്യസ്തമായി
എന്ത് രാഷ്ട്രീയ നിലപാടുകളാണ് വെൽഫെയർ പാർട്ടി മുന്നോട്ടുവെക്കുന്നത്?
വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളും ജാതികളുമെല്ലാമുള്ള, വൈവിധ്യങ്ങൾക്കൊപ്പം ഒട്ടേറെ വൈരുധ്യങ്ങളുമുള്ള സങ്കീർണ സാമൂഹിക ഘടനയാണല്ലോ നമ്മുടെ രാജ്യത്തിന്റേത്. ജാതീയവും മതപരവും പ്രാദേശികപരവുമായി വിവേചനവുമുള്ള ഇന്ത്യൻ സാമൂഹികാവസ്ഥയെ സത്യസന്ധമായി അഭിമുഖീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇന്ത്യയിലില്ല എന്ന തിരിച്ചറിവിലാണ് വെൽഫെയർ പാർട്ടി രൂപംകൊള്ളുന്നത്. സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന മുഴുവൻ വിഭാഗത്തിനും വേണ്ടി ശബ്ദിക്കുകയെന്നതായിരുന്നു പാർട്ടി ഏറ്റെടുത്ത ചരിത്രപരമായ നിയോഗം. സാമൂഹിക നീതി, ജനാധിപത്യം, സാഹോദര്യം, സമത്വം, ഇൻക്ലൂസീവ് ഡെമോക്രസി, മൂല്യാധിഷ്ടിത രാഷ്ട്രീയം, കൾചറൽ ഫെഡറിലസം എന്നീ അടിസ്ഥാനങ്ങളിലാണ് വെൽഫെയർ പാർട്ടി നിലകൊള്ളുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയും അതിന്റെ പേരിലുള്ള വിവേചനങ്ങളും മതന്യൂനപക്ഷങ്ങൾ നേരിടുന്ന അപരവൽക്കരണങ്ങളും തിരിച്ചറിഞ്ഞാണ് പാർട്ടി സാമൂഹിക നീതി, സാമൂഹിക സമത്വം, സാഹോദര്യം എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കുന്നത്. സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ജനാധിപത്യം പുലരണം എന്നതാണ് പാർട്ടി നിലപാട്. കർഷകരും തൊഴിലാളികളും സർക്കാർ ജീവനക്കാരും നേരിടുന്ന പ്രശ്‌നങ്ങൾ, കോർപറേറ്റ് മുതലാളിത്തം നടത്തുന്ന വിഭവ കൊള്ളയിൽ തകരുന്ന പരിസ്ഥിതിയെ തിരിച്ചറിഞ്ഞുകൊണ്ടുള്ള വികസന മാതൃകൾ തുടങ്ങി ധാരാളം അജണ്ടകൾ പാർട്ടി മുന്നോട്ടുവെക്കുന്നു. അധികാര മേഖലകളിൽ നിന്ന് ബഹിഷ്‌ക്രിതരായ സമൂഹങ്ങളുടെ/വർഗങ്ങളുടെ/ലിംഗങ്ങളുടെ സാമൂഹിക കർതൃത്തവും അധികാര പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിലും പാർട്ടി ബദ്ധശ്രദ്ധാലുക്കളാണ്. നിലവിലെ ഇന്ത്യയിൽ അതില്ല. എല്ലാ ജനവിഭാഗങ്ങളുടെയും അന്തസ്സും അഭിമാനവും ഒരുപോലെ സംരക്ഷിക്കപ്പെടണം. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള ഒരു വെൽഫെയർ സ്റ്റേറ്റാണ് പാർട്ടി വിഭാവനം ചെയ്യുന്നത്. മുഴുവൻ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ച് ആ ലക്ഷ്യം നേടാനുള്ള രാഷ്ട്രീയ പരിപാടികളാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്.
ദലിത്‌മുസ്ലിം രാഷ്ട്രീയം ഉയർത്തുന്ന പാർട്ടിയായാണ് വെൽഫെയർ പാർട്ടിയെ പലരും പരിചയപ്പെടുത്താറുള്ളത്…. ?
പ്രാഥമികമായി മനസ്സിലാക്കേണ്ടത്, വെൽഫെയർ പാർട്ടി ഒരു മതേതതര ജനാധിപത്യ രാഷ്ട്രീയ പാർട്ടിയാണ്. മുസ്ലിംകളും ദലിതുകളും മാത്രമല്ല; എല്ലാ വിഭാഗങ്ങളിലുംപെട്ട മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഈ പാർട്ടിയിലുണ്ട്. ഏത് മതജാതി വിഭാഗത്തിൽ പെട്ടവർക്കും പാർട്ടിയിൽ അംഗമാകാം. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നേരത്തേ സൂചിപ്പിച്ച അടിസ്ഥാന ആശയങ്ങളിൽ നിന്നുകൊണ്ടാണ് പ്രവർത്തന പദ്ധതികളും ആശയ രൂപീകരണവും പാർട്ടി നിർവഹിക്കുന്നത്. ഇതംഗീകരിക്കുന്ന ആർക്കും പാർട്ടിയിൽ അംഗമാകാം. പാർട്ടിയുടെ പ്രവർത്തനങ്ങൾ സാഹചര്യങ്ങളുടെ ആവശ്യം അനുസരിച്ചാണ്. നമ്മുടെ നാട്ടിൽ വികസന ഭ്രാന്തിൽ പരിസ്ഥിതി ധ്വംസനം നടക്കുന്നതിനെ ചോദ്യം ചെയ്യുന്നതിനാൽ ഇതൊരു പരിസ്ഥിതി സംഘടനയാണ്. ലിംഗപരമായ അനീതിയും വിവേചനങ്ങളും അഭിമുഖീകരിക്കുന്ന സ്ത്രീകളുടെ പക്ഷത്ത് നിലകൊള്ളുന്നതുകൊണ്ട് ഇതൊരു ഫെമിനിസ്റ്റ് സംഘമാണ്. സാമൂഹിക അസമത്വങ്ങൾക്കും ഭരണകൂട വിവേചനങ്ങൾക്കുമെതിരെ പോരാടുന്നതുകൊണ്ടിത് സാമൂഹിക പ്രസ്ഥാനവുമാണ്. വെൽഫയർ പാർട്ടി ദലിത് പാർട്ടിയാണ്. മുസ്!*!ലിം പാർട്ടിയാണ്. കർഷക പാർട്ടിയാണ്. തൊഴിലാളി പാർട്ടിയാണ്. സ്ത്രീ പാർട്ടിയാണ്. മുഴുവൻ മനുഷ്യരുടേയും പാർട്ടിയാണ്. അഥവാ നീതി നിഷേധിക്കപ്പെടുന്നവരുടെ പാർട്ടിയാണ്.
എന്നാൽ ഇതോടൊപ്പം തിരിച്ചറിയേണ്ട വസ്തുത, സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന ജനവിഭാഗളോടും മർദ്ദിത സമൂഹളോടും അത് കൂടുതൽ പക്ഷംചേർന്ന് നിൽക്കുമെന്നതാണ്. ഇന്ത്യൻ സാമൂഹികാവസ്ഥയിൽ സാമൂഹിക നീതി നിഷേധിക്കപ്പെടുന്നവരിൽ മതന്യൂനപക്ഷങ്ങളും ദലിത്ആദിവാസികളും സ്ത്രീകളുമാണ് മുഖ്യമായുള്ളത്. ആ അർഥത്തിൽ ദലിത്മുസ്ലിംആദിവാസി പ്രശ്‌നങ്ങളിൽ വെൽഫെയർ പാർട്ടി കൂടുതൽ സജീവമാണ്. അവരുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ അതിനെ മുസ്ലിംദലിത് രാഷ്ട്രീയമെന്നല്ല, മർദ്ദിതരുടെ നീതിക്ക് വേണ്ടിയുള്ള സാമൂഹിക നീതിയുടെ രാഷ്ട്രീയമെന്ന് വിളിക്കാനാണ് പാർട്ടിക്ക് താൽപര്യം. ഈ രാഷ്ട്രീയ പരിവർത്തനത്തിൽ നീതി നിഷേധിക്കപ്പെടുന്ന ജനങ്ങളുടെ നേതൃപരമായ പങ്കാളിത്തം നയരൂപീകരണത്തിലും സമരങ്ങളിലും പാർട്ടി ഉറപ്പാക്കുന്നുണ്ട്. ആ അർത്ഥത്തിൽ ധാരാളം ദലിത്, മുസ്!*!ലിം വ്യക്തിത്വങ്ങൾ പാർട്ടിയുടെ ഉന്നത നേതൃത്വങ്ങളിലും സമര പോരാട്ടങ്ങളിലുമുണ്ട്.
ദലിത് വിവേചനം എന്ന ആക്ഷേപമാണല്ലോ രാജിവെച്ച ചിലർ ഉന്നയിക്കുന്നത്?
ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. ആശയപരമായി പാർട്ടിയിൽ അണിചേരാൻ ഒരാൾക്ക് അവകാശമുള്ളതുപോലെ വിയോജിപ്പ് രേഖപ്പെടുത്തി രാജിവെക്കാനുള്ള അവകാശത്തെയും മാനിക്കുന്നതാണ് പാർട്ടി മുന്നോട്ടുവെക്കുന്ന മൂല്യാധിഷ്ടിത രാഷ്ട്രീയം. എല്ലാവർക്കും എപ്പോഴും ഒരു അഭിപ്രായത്തിൽ യോജിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്നില്ല. അപ്പോഴവർ പാർട്ടി വിട്ടുപോകും. ഇതെല്ലാം സ്വാഭാവിക ജനാധിപത്യ പ്രക്രിയയാണ്. പുറത്തുപോകുന്നവരെ ആക്ഷേപിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നത് തെറ്റാണെന്നാണ് വെൽഫെയർ പാർട്ടി വിശ്വസിക്കുന്നത്. അത്തരം സമീപനം ഒരു കാരണവശാലും ഉണ്ടാവരുത് എന്നതാണ് പാർട്ടിയുടെ നിലപാട്. അവരുമായി ഭാവിയിൽ സഹകരണ സാധ്യത ഉണ്ടായാൽ അത് പ്രയോജനപ്പെടുത്തുന്നതിൽ പാർട്ടിക്ക് വൈമനസ്യങ്ങളൊന്നുമില്ല. കാരണം വിയോജിപ്പുകളുള്ളവരുടെ സഹകരണത്തിന്റെ രാഷ്ട്രീയമാണ് പാർട്ടി ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നതുതന്നെ.
എന്നാൽ, ഇപ്പോൾ പാർട്ടി അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് രാജിവെച്ചവർ പാർട്ടിയെ പൊതുസമൂഹത്തിൽ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എട്ട് വർഷമായി വെൽഫെയർ പാർട്ടി ഇന്ത്യൻ സമൂഹത്തിന്റെ മുന്നിലുണ്ട്. ദലിത് വിരുദ്ധതയെന്നത് ഈ പാർട്ടിക്കെതിരെ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കാരണം അത്തരമൊന്ന് പാർട്ടി അനുഭവത്തിൽ തെളിയിക്കുക സാധ്യമല്ല. പാർട്ടിയുടെ ദേശീയസംസ്ഥനജില്ലാ നേതൃത്വങ്ങളിലെല്ലാം ഇന്നും ദലിത് നേതാക്കളുണ്ട്. പാർട്ടി നയനിലപാടുകൾ രൂപീകരിക്കുന്ന എല്ലാ വേദികളിലും അവരുണ്ട്. വളരെ ചിട്ടയോടെ പാർട്ടി യോഗങ്ങൾ നടത്തുന്ന ഒരു പാർട്ടിയാണ്. അത്തരം ഏതെങ്കിലും യോഗങ്ങളിൽ ഇത്തരം ഒരു ആക്ഷേപം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. പാർട്ടി അച്ചടക്കത്തിനും മൂല്യാധിഷ്ടിത രാഷ്ട്രീയത്തിനും എതിരായി പ്രവർത്തിച്ച ചില നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ അതിനെ സംഘടനാപരമായി അഭിമുഖികരിക്കാൻ സാധിക്കാത്തതിനാൽ ജനശ്രദ്ധ ലഭിക്കുന്ന ഒരു ആരോപണം ഉന്നയിക്കുക മാത്രമാണ് അവർ ചെയ്യുന്നത്.
പാർട്ടിക്കെതിരെ പൊതുസമൂഹത്തിൽ ചില ആക്ഷേപങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ ചില വസ്തുതകൾ പറയാൻ നിർബന്ധിതമായിരിക്കുന്നു. വെൽഫെയർ പാർട്ടി മൂല്യാധിഷ്ടിത രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. മറ്റു പാർട്ടികളെ ബാധിച്ച ജീർണതകൾ ഈ പാർട്ടിയെ ബാധിക്കരുതെന്ന് നിർബന്ധ ബുദ്ധിയുമുണ്ട്. അതിലൊരു വിട്ടുവീഴ്ചക്കും പാർട്ടി തയ്യാറല്ല. അത് സംഭവിച്ചാൽ പാർട്ടി ഉയർത്തുന്ന ബദൽ രാഷ്ട്രീയത്തിന് മൂല്യമില്ലാതാവും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നതിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തതിന്റെ പേരിൽ രണ്ട് സംസ്ഥാന നേതാക്കളെ ദേശീയ പ്രസിഡണ്ട് നാല് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവിധ പാർട്ടി കമ്മിറ്റികൾ വിശദമായ ചർച്ചകൾ നടത്തി, ആരോപണ വിധേയർക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ എല്ലാ അവസരങ്ങളും നൽകിയതിന് ശേഷം സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് നടപടിയുടെ ശുപാർശ ദേശീയ നേതൃത്വത്തിന് കൈമാറിയത്. പാർട്ടിയുടെ രീതിയനുസരിച്ച് അതറിയേണ്ട കീഴ്ഘടകങ്ങളിൽ ഈ നടപടി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അവരുടെ അഭിമാനത്തിനും അന്തസ്സിനും പോറലേൽപിക്കേണ്ടെന്നും തെറ്റുതിരുത്തി തിരിച്ചുവരാനുള്ള അവസരം അവർക്ക് ലഭിക്കണമെന്നും ഉദ്ദേശിച്ചുകൊണ്ട് ഇത് പൊതുജന സമക്ഷത്തിൽ എത്താതിരിക്കാനുള്ള ജാഗ്രതയും പാർട്ടി പുലർത്തി. ഈ നടപടി പാർട്ടി ഉയർത്തിപ്പിടിക്കുന്ന ധാർമിക മൂല്യവും അച്ചടക്കവും നേതൃ/അനുയായി വിവേചനങ്ങളില്ലാതെയാണ് പാർട്ടി നടപ്പാക്കുന്നത് എന്നും സ്വാഭാവികമാണന്നും മനസ്സിലാക്കേണ്ടതിനുപകരം അച്ചടക്ക നടപടിക്ക് വിധേയമായ രണ്ട് പേരും ദലിത് വിഭാഗത്തിൽപെട്ട നേതാക്കൾ ആയതിനാൽ ദലിത് വിരുദ്ധതയായി ഈ നടപടിയെ ദുർവ്യഖ്യാനിച്ചുകൊണ്ടും പാർട്ടി നടപടിയെ ചോദ്യം ചെയ്തുകൊണ്ടും ദലിത് വിഭാഗത്തിൽപെട്ട 23 പ്രവർത്തകർ ഒപ്പിട്ട പരാതി പാർട്ടി പ്രസിഡണ്ട് എന്ന നിലയിൽ എനിക്ക് നൽകി. അവർ പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽപ്പെട്ടവരും വിവിധ ജില്ലകളിലും പ്രവർത്തിക്കുന്നവരമാണ്. അച്ചടക്ക നടപടി റിപ്പോർട്ട് ചെയ്യാൻ പാർട്ടി നിശ്ചയിച്ച കമ്മിറ്റികൾക്ക് താഴെയുള്ളവരും ഉണ്ട്. പാർട്ടിയിൽ ഇല്ലാത്തവർ പോലും ഉണ്ട്. ഇവരെയെല്ലാം പാർട്ടി വിരുദ്ധ മനോഭാവത്തിൽ ഏകീകരിക്കാൻ പ്രത്യേക ശ്രമം നടന്നു. ഞാൻ അവരോട് പാർട്ടി നിലപാടും നടപടിക്ക് വിധേയരായ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ചെയ്ത തെറ്റും പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തിയ തെളിവുകളും ആക്ഷേപത്തെ ശരിവെക്കും വിധം ആരോപണ വിധേയർ തന്നെ നൽകിയ മൊഴികളും വിശദീകരിച്ചു. ഭൂരിപക്ഷം പേരും തെറ്റുതിരുത്തി പാർട്ടിയിൽ സജീവമായി തുടരുകയും ചെയ്യുന്നു. എന്നാൽ പാലക്കാട് ജില്ല കേന്ദ്രീകരിച്ച് ചിലർ വിഭാഗീയ പ്രവർത്തനങ്ങൾ തുടർന്നു. ഇത് തെളിവ് സഹിതം ബോധ്യപ്പെട്ടതിനാലും അവരത് തിരുത്താൻ തയ്യാറാകാത്തതിനാലും അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. അവരാണ് രാജിവെച്ച് ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത്. യഥാർഥത്തിൽ ഇതിന് മുമ്പും പലർക്കെതിരെയും പാർട്ടി അച്ചടക്ക ലംഘനത്തിന് നടപടിയെടുത്തിരുന്നു. അന്നൊന്നും അവരുടെ സമുദായം നോക്കി ആരും അത് വിവേചനമായി കണ്ടിരുന്നില്ല. ആരോപിക്കപ്പെടുന്ന ദലിത് വിവേചനം സ്വന്തം നിലപാട് സംരക്ഷിക്കാനും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ മറച്ചുപിടിക്കാനുമുള്ള അടവ് നയം മാത്രമായേ പാർട്ടി കാണുന്നുള്ളു. പൊതുസമൂഹം ശ്രദ്ധിക്കുന്ന ഒരു വിഷയം എടുത്തിട്ട് യഥാർഥ പ്രശ്‌നങ്ങളെ മറികടക്കാനാണ് അവർ ശ്രമിക്കുന്നത്. ഇത്തരം വ്യാജ ആരോപണങ്ങൾക്ക് അൽപായുസ്സ് മാത്രമേ ഉണ്ടാവുകയുള്ളു. പാർട്ടിക്കെതിരിൽ വ്യാജ ആക്ഷേപം ഉന്നയിച്ച് പാർട്ടിയെ സമ്മർദ്ദത്തിലാക്കാമോ എന്നാണ് ഇവർ ശ്രമിക്കുന്നത്. അതിനൊന്നും പാർട്ടി വഴങ്ങില്ല. പാർട്ടിയെ ദുർബലപ്പെടുത്താനുള്ള എല്ലാത്തരം ശ്രമങ്ങളെയും പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഇത്തരം വ്യാജ ആരോപണങ്ങൾ നിലനിൽക്കുകയില്ല.
സാമുദായിക, മത പ്രവർത്തനങ്ങളിൽ പ്രവർത്തകർ പങ്കെടുക്കുന്നതിനെ പാർട്ടി വിലക്കുന്നുണ്ടോ?
ഒരിക്കലുമില്ല. പാർട്ടിയിൽ വ്യത്യസ്തമായ സ്വത്വങ്ങളെ പ്രതിനിധീകരിക്കുന്നവരുണ്ട്. ദലിതരും മുസ്ലിംകളും കൃസ്ത്യാനികളും നിരീശ്വരവാദികളുമെല്ലാം അതിലുൾപ്പെടും. ഒരു മതേതര പാർട്ടിയിൽ അത് സ്വഭാവികവുമാണ്. പാർട്ടിക്കകത്തുള്ള ഏതൊരു സാമൂഹിക വിഭാഗവും സ്വയം സംഘടിച്ച് ശക്തിപ്പെടുന്നതും അതിന് വേണ്ടിയുള്ള കൂട്ടായ്മകളിൽ സജീവമാകുന്നതും വെൽഫെയർ പാർട്ടി തെറ്റായി കാണുന്നില്ല. സാമുദായിക സംഘടനകളെ അതാത് സമുദായങ്ങളെ ശക്തിപ്പെടുത്താനുള്ള സംവിധാനമെന്ന നിലക്കും ആ ശാക്തീകരണം വഴി രാഷ്ട്ര പുരോഗതിക്കുള്ള വേദിയുമായാണ് പാർട്ടി കാണുന്നത്. പാർട്ടി നേതാക്കൾ അടക്കമുള്ളവർ ഇത്തരം വേദികളിൽ പ്രവർത്തിക്കുന്നവരുമാണ്. എന്നാൽ സമുദായ സംഘടനകളെയും പാർട്ടിയെയും ഒരുമിച്ച് പൊതുവേദികളിൽ പ്രതിനിധീകരിക്കുന്നതിൽ നിന്ന് പാർട്ടി നേതാക്കളെ പാർട്ടി തടയുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും പാർട്ടിയിൽ പ്രവർത്തിക്കാൻ ഇത് അനിവാര്യമാണ്. പാർട്ടിക്കകത്ത് പ്രവർത്തകർ സാമുദായികമായി വേർതിരിഞ്ഞ് സംഘടിക്കുന്നത് പാർട്ടി അംഗീകരിക്കില്ല. അവിടെ പാർട്ടിയെന്ന ഒറ്റ വിഭാഗമേയുള്ളു. അങ്ങനെയല്ലെങ്കിൽ പാർട്ടിക്കകത്തുള്ള വ്യത്യസ്ത സ്വത്വങ്ങളുടെ സംഘർഷമാവും സംഭവിക്കുക. അത് പാർട്ടിയെ ഏകീകരിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമാകും. സ്വത്വ പ്രശ്‌നങ്ങളെ പാർട്ടി അഭിമുഖീകരിക്കുന്നത് കൊണ്ട് പാർട്ടിക്കകത്ത് പ്രത്യേക സ്വത്വ വിഭാഗങ്ങളായി സംഘടിക്കാനുള്ള അവകാശം ഉണ്ടാകണമെന്ന് പറയുന്നവർക്ക് പാർട്ടിയുടെ രാഷ്ട്രീയാശയം മനസ്സിലാകാത്തത് കൊണ്ടോ അല്ലെങ്കിൽ വികലമായി കാര്യങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമായോ കാണേണ്ടതാണ്. പാർട്ടി ഉജ്വലമായ സാഹോദര്യമാണ് അതിനുള്ളിൽ കെട്ടിപ്പടുത്തിട്ടുള്ളത്. വിഭാഗീയതകളുടെയും വിവേചനങ്ങളുടെയും അടിവേരറുക്കുന്നതാണ് അത്. അതാണ് ഈ പാർട്ടിയുടെ ശക്തി.
സ്വത്വ രാഷ്ട്രീയത്തെ പാർട്ടി എങ്ങനെയാണ് കാണുന്നത്?
അക്രമം ജാതിയുടെയും മതത്തിന്റെയും പേരിലാവുമ്പോൾ അക്രമിക്കപ്പെടുന്നവരുടെ ജാതിയും മതവും പറഞ്ഞുകൊണ്ടുതന്നെയാണ് ആ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടതെന്നാണ് പാർട്ടി മനസ്സിലാക്കുന്നത്. കാരണം, ദലിതരായാലും മുസ്ലിംകളായാലും സ്ത്രീകളായാലും അക്രമങ്ങൾക്കും അനീതികൾക്കും വിവേചനങ്ങൾക്കും പലപ്പോഴും ഇരയായത് അവരുടെ ജാതിയും മതവും സ്വത്വവും മൂലമാണ്. അതേസമയം അതിനുള്ള പരിഹാരങ്ങൾ സാമുദായികമോ സ്വത്വപരമായോ അല്ല രാഷ്ട്രീയമായാണ് പാർട്ടി ഉന്നയിക്കുക. പരിഹാരത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യും. ജാതി വിവേചനങ്ങളും മതപരമായ അപരവൽകരണങ്ങളും ലിംഗവിവേചനങ്ങളും ഇല്ലായ്മ ചെയ്യേണ്ടത് ആ ജനവിഭാഗങ്ങളുടെ മാത്രം ഉത്തരവാദിത്തവുമല്ല; എല്ലാ ജനങ്ങളുടേയും ബാധ്യതയാണ്. പാർട്ടി നടത്തിയ ഭൂസമരങ്ങൾ ഇതിന്റെ ഉത്തമ ഉദാഹരണമാണ്. സ്വത്വ പ്രശ്‌നങ്ങളെ രാഷ്ട്രീയമായി വികസിപ്പിക്കുന്ന സമര രീതിശാസ്ത്രത്തിന്റെ പാഠപുസ്തകവും വിജയ മാതൃകയുമാണ് പാർട്ടിയുടെ ഭൂസമരങ്ങൾ.