സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ മമാോദിസയുടെ വീഡിയോയാണ്. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ നടന്ന മമോദിസ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. അതിനുശേഷം വൈകീട്ട് നടന്ന റിസപ്ഷനിൽ മെഗാസ്റ്റാർ മമ്മൂട്ടി കുടുംബ സമേതം എത്തി.
കൂടാതെ അനു സിത്താര,വിനീത്,അബു സലിം എന്നിങ്ങനെ വൻതാരനിരതന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിന് ആശംസയുമായി നിരവധിപേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് പിറന്നത്.