ബർമിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാക് ക്രിക്കറ്റ് ആരാധകർ ഒന്നടക്കം ഇന്ത്യയുടെ വിജയത്തിനായി ആർപ്പുവിളിച്ചിരുന്നു. മത്സരം ഇന്ത്യ ജയിച്ചിരുന്നെങ്കിൽ സെമിയിലെത്താൻ ഏറ്റവും സാധ്യതയുള്ള ടീമായി പാകിസ്ഥാൻ മാറുമായിരുന്നു. അതോടെ ബംഗ്ലാദേശിനെ തോൽപിക്കാൻ സാധിച്ചാൽ 11 പോയിന്റുമായി പാകിസ്ഥാന് അനായാസം സെമിയിലെത്താൻ സാധിക്കുമായിരുന്നു.
മത്സരം ഇന്ത്യ മനപ്പൂർവം തോറ്റുകൊടുത്തതാണ് എന്നാണ് പാകിസ്ഥാന്റെ ആരോപണം. മത്സരത്തിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ ഇന്ത്യക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. പാകിസ്ഥാന്റെ വഴി അടയ്ക്കാൻ ഇന്ത്യ മനപ്പൂർവം തോറ്റുകൊടുത്തു എന്ന തരത്തിലാണ് പ്രചാരണം.
Pakistan is supporting India and India starts playing like Pakistan 🤦🏻♀
— Ayesha Noor 🌸 (@ayesha_noor_) June 30, 2019
Meanwhile Pakistanis #INDvENG#indiavsEngland pic.twitter.com/ayl3zS70Mv
എം.എസ് ധോണിയെ വെറുക്കുന്നു എന്നാണ് ഒരു പാക് ആരാധിക ട്വിറ്ററിൽ കുറിച്ചത്. നിങ്ങൾ നിങ്ങളുടെ ദേശസ്‌നേഹം കാണിച്ചു. ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അവർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ മത്സരത്തിൽ വിജയിക്കാൻ ശ്രമിച്ചില്ലെന്നാണ് മറ്റൊരു ആരാധകൻ കുറ്റപ്പെടുത്തിയത്. ഇന്ത്യയുടെ തോൽവി വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കുറിച്ചിട്ടുണ്ട്.
I hate you thala M.S Dhoni , You proved your patriotism, and Hurt our feelings and emotions 😥😥😥
— zoya🇵🇰 (@zoyaaf) June 30, 2019
O bhai maaro mujhe 😭😭#indiavsEngland pic.twitter.com/EdvOrvHHso
ലോകകപ്പിൽ ഒരു മത്സരം മാത്രം അവശേഷിക്കെ നാലു കളികൾ ജയിച്ച പാകിസ്ഥാന് ഒൻപത് പോയിന്റുണ്ട്. എന്നാൽ, ഇംഗ്ലണ്ടിനെതിരായ മത്സരം ഇന്ത്യ തോറ്റതോടെ പാകിസ്ഥാന്റെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞു. ഇനി അവർക്ക് സെമിയിൽ എത്തണമെങ്കിൽ അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ഇംഗ്ലണ്ട് ന്യൂസീലൻഡിനോട് തോൽക്കുകയും വേണം.
ആവേശകരമായ മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസിന്റെ വിജയമാണ് ഓയിൻ മോർഗനും സംഘവും പേരിലെഴുതിയത്. ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസിൽ അവസാനിക്കുകയായിരുന്നു.