ലണ്ടൻ: എട്ടുമാസം ഗർഭിണിയായ യുവതിയെ കുത്തിക്കൊന്നു. തെക്കൻ ലണ്ടനിലെ ക്രോയ്‌ഡോണിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവസ്ഥലത്ത് പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ 27കാരനായ യുവാവ് പിടിയിലായതായി പൊലീസ് അറിയിച്ചു.ആതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
കെല്ലി മേരി ഫേവ്‌റില്ല എന്ന 26കാരിയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ നിലയിൽ കാണപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാൻ ലണ്ടൻ ആംബുലൻസ് സർവീസിലെ ആരോഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടക്കുമ്പോൾ മൂന്ന് സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരാണ് ലണ്ടൻ ആംബുലൻസ് സർവീസിലും മെട്രോ പൊളിറ്റൻ പൊലീസിലും വിവരമറിയിച്ചത്. ഇത് ഭീതിജനകമായ അവസ്ഥയാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ മെക് നോർമൻ പ്രതികരിച്ചു. സംഭവത്തിൽ ലണ്ടൻ മേയർ സാദിക് ഖാൻ ട്വിറ്ററിലൂടെ അപലപിച്ചു.