ദേവതകളുടെ രൂപം ആലേഖനം ചെയ്‌ത വസ്‌ത്രങ്ങൾ ധരിക്കുന്നത് ഫാഷനായാണ് ഇന്ന് പലരും കാണുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്‌ക്കുക എന്നാണ് ആചാര്യന്മാർ പറയുന്നത്. വീട്ടിലെ പൂജാമുറികളിൽ സ്ഥാനം കൊടുത്തിരുന്ന കൃഷ്‌ണനും, ഭഗവതിയും, ശിവനുമെല്ലാം സാരിയിലും ചുരിദാറിലും ഷർട്ടിലും വരയ്‌ക്കപ്പെടുന്ന സ്ഥിതി ആശാസ്യമല്ല. ഇതിനുള്ള കാരണമായി ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നത് ഇവയൊക്കെയാണ്.
ദൈവരൂപങ്ങൾ ചിത്രണം ചെയ്‌തതോ പതിച്ചതോ ആയ വസ്‌ത്രങ്ങൾ ധരിക്കരുത്. അങ്ങനെ ചെയ്‌താൽ അത് ആ ദൈവത്തെ നിന്ദിക്കുന്ന പ്രവൃത്തിയായിരിക്കും. അരയ്‌ക്കു താഴെയുള്ള ഭാഗങ്ങൾ മറയ്‌ക്കുന്നതിനായി ദൈവരൂപമുള്ള വസ്‌ത്രങ്ങൾ ധരിക്കരുത്. ഭക്തി, നേരായ മാർഗത്തിലൂടെയാകണം. വായ കൊണ്ട് ദൈവത്തിന്റെ മഹത്വത്തെ കുറിച്ച് പറയുകയും, പ്രവൃത്തി കൊണ്ട് നിന്ദിക്കുകയും ചെയ്യുന്നത് ദോഷം വരുത്തുകയേയുള്ളവത്രേ.