youtube

മുംബയ്: യൂട്യൂബിൽ ആത്മഹത്യാ വീഡിയോകൾ കണ്ടിരുന്ന പെൺകുട്ടി തൂങ്ങിമരിച്ചു. സ്ഥിരമായി ആത്മഹത്യാ വീഡിയോകൾ കണ്ടിരുന്ന 12 വയസുകാരിയാണ് തൂങ്ങിമരിച്ചത്. നാഗ്പുരിൽ ഹൻസാപുരിലാണ് സംഭവം. പെൺകുട്ടി പിതാവിന്റെ മൊബൈൽ ഫോണിൽ നിന്ന് സ്ഥിരമായി യൂട്യൂബിലൂടെ ആത്മഹത്യാ വീഡിയോകൾ കാണാറുണ്ടായിരുന്നതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ പെൺകുട്ടി മുറിയിൽ കയറി സീലിംഗ് ഫാനിൽ കയർ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. പെൺകുട്ടി ഫാനിൽ തൂങ്ങികിടക്കുന്നത് കണ്ട ഇളയ സഹോദരി നിലവിളിച്ച് ഉടൻ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത്തരം വീഡിയോകൾ കാണുന്ന കാര്യം പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ, മകൾ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്.