vineeth-sreenivasan-insta

രണ്ടാമതും അചഛനാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. മകൻ വിഹാന്റെ ജന്മദിനത്തിൽ ഇൻസ്റ്റഗ്രാമിലൂടെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഈ സന്തോഷവാർത്ത പങ്കുവച്ചിരിക്കുന്നത്.

'എന്റെ കുട്ടിക്ക് ഇന്ന് രണ്ട് വയസ് തികയുന്നു. അവന്റെ അമ്മ കുറച്ച് മാസങ്ങൾക്കുള്ളിൽ എനിക്ക് ഒരാളെക്കൂടി നൽകും. ഈ ചിത്രത്തിൽ മൂന്ന് പേരാണ് ഉള്ളത്‌'-വിനീത് ശ്രീനിവാസൻ കുറിച്ചു. 2012 ഒക്ടോബർ‌ 18നായിരുന്നു വിനീത് ശ്രീനിവാസന്റെയും ദിവ്യയുടേയും വിവാഹം. 2017ലാണ് ഈ ദമ്പതികൾക്ക് വിഹാൻ ജനിക്കുന്നത്.

View this post on Instagram

My little man turns 2 today.. and his mamma is giving me another one in a few months.. so that’s almost three people in that picture!!! 😊😊😊

A post shared by Vineeth Sreenivasan (@vineeth84) on