കൊച്ചി:അന്തർ സംസ്ഥാന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. കല്ലട സംഭവങ്ങൾക്ക് പിന്നാലെ ഉണ്ടായ റെയിഡിനെതിരെയായിരുന്നു സമരം. യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുമെന്നും സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുമെന്നും ബസുടമകൾ അറിയിച്ചു.
ബസുകളിൽ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിനെതിരായിരുന്നു ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ കഴിഞ്ഞമാസം 24 മുതൽ സമരം ആരംഭിച്ചത്. നാനൂറോളം വരുന്ന അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സർവീസ് മുടക്കിയിരുന്നു.