kidney

വൃക്കകളാണ് നമ്മുടെ ശരീരത്തിലെ അരിപ്പകൾ. അരിപ്പകളുടെ ധർമ്മമെന്താണെന്ന് നമുക്കറിയാം. ഇതു തന്നെയാണ് വൃക്കകളും നമ്മുടെ ശരീരത്തിൽ ചെയ്യുന്നത്. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വൃക്കകളാണ്. കൂടാതെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിറുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും വൃക്കകളാണ്.

എവിടെ സ്ഥിതിചെയ്യുന്നു?

പയറിന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന രണ്ട് വൃക്കകളാണ് നമുക്കുള്ളത്. കടും ചുവപ്പ് നിറമുള്ള ഇവ രണ്ടും നട്ടെല്ലിനിരുവശത്തുമായി സ്ഥിതിചെയ്യുന്നു.

വൃക്കയുടെ ഘടന

പയറിന്റെ ആകൃതിയുള്ള വൃക്കകളെ പൊതിഞ്ഞ് 3 പാളിയുള്ള കാപ്സൂൾ കാണപ്പെടുന്നു. മെഡുല വൃക്കയുടെ അകത്ത് കാണുന്ന ഭാഗമാണ് കോർടെക്സ് പുറത്തെ ഭാഗമാണ്.

നെഫ്രോൺ

വൃക്കയുടെ അടിസ്ഥാന ഘടകമാണ് നെഫ്രോൺ. നിരവധി നെഫ്രോണുകൾ ചേർന്നതാണ് ഒരു വൃക്ക. നെഫ്രോൺ എന്ന നീണ്ട കുഴലിന് രണ്ട് ഭാഗങ്ങളാണുള്ളത്.

മാൽഫീജിയൻ കാപ്സ്യൂൾ: (ബൗമാൻസ് ക്യാപ്സ്യൂൾ)

നെഫ്രോണിന്റെ കപ്പ് പോലെ കാണപ്പെടുന്ന ഭാഗം. കപ്പ് പോലെ കാണപ്പെടുന്ന ഭാഗത്തിനെയാണ് ബൗമാൻസ് കാപ്സ്യൂൾ എന്ന് പറയുന്നത്. ചെറിയ നേർത്ത രക്തക്കുഴലുകൾ ഇതിനകത്ത് കാണാം. ഇതിനെ ഗ്‌ളോമറലുസ് എന്ന് വിളിക്കുന്നു. നെഫ്രോണിലേക്ക് രക്തം കൊണ്ടുവരുന്ന വൃക്കധമനി പലതായി വിഭജിച്ച് നേർത്ത രക്തക്കുഴലുകളായി കാണപ്പെടുന്നതാണ് ഗ്‌ളോമറുലസ്.

kidney

വൃക്കയുടെ പ്രവർത്തനം

ഗ്‌ളോമറലുസിൽ രക്തത്തിലെ ജലം, ലവണാംശങ്ങൾ എന്നിവ വേർതിരിക്കപ്പെടുന്നു. വേർതിരിച്ചെടുക്കപ്പെടുന്ന രക്തം യുറിനറി ട്യൂ

ബുകളിലൂടെ പോവുന്നു. യുറിനറി ട്യൂബുകളിൽ വച്ചും രക്തത്തിൽ നിന്നും ലവണങ്ങളും ജലാംശവും വേർതിരിച്ചെടുക്കപ്പെടുന്നു. വേർതിരിച്ചെടുക്കപ്പെടുന്ന പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് ആവശ്യമാണ്.

പ്രോക്സിമൽ ട്യൂബുൾ

ബൗമാൻസ് കാപ്സ്യൂളിന്റെ തുടർച്ചയായ ഭാഗമാണ് പോക്സിമൽ ട്യൂബിളുകൾ. ഇതിലൂടെ അരിച്ചിറങ്ങുന്ന രക്തത്തിൽ നിന്ന് ലവണങ്ങൾ ആഗിരണം ചെയ്യപ്പെടും .

വൃക്കയിലെ കല്ല്

വൃക്കയിലെ കല്ലെന്ന് കേട്ടാൽ നാം കാണുന്ന കല്ലാണെന്ന് തെറ്റിദ്ധരിക്കേണ്ട. മൂത്രത്തിൽ ധാതു ലവണങ്ങൾ അടങ്ങിയിരിക്കുന്നതായി അറിയാമല്ലോ. ഈ ധാതുലവണങ്ങൾ അടിഞ്ഞുകൂടി ചെറിയ കല്ലിന്റെ രൂപത്തിലാകുന്നതാണിത്.

വൃക്ക പ്രവർത്തനരഹിതമായാൽ നമ്മുടെ ശരീരത്തിന്റെ തുലനാവസ്ഥയ്ക്ക് തന്നെ അത് ഭീഷണിയാണ്. മാലിന്യങ്ങൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടാനാവാതെ ശരീരം ബുദ്ധിമുട്ടനുഭവിക്കും. ഇങ്ങനെയുള്ള ഘട്ടത്തിലാണ് ഡയാലിസിസ് യൂണിറ്റ് ഉപയോഗിക്കുക. രോഗിയുടെ ശരീരത്തിൽ നിന്ന് രക്തം ഡയാലിസിസ് യൂണിറ്റിലേക്ക് കടത്തിവിടുന്നു. ഒരു വൃക്ക പോലെ പ്രവർത്തിക്കുന്ന ഡയാലിസ് യൂണിറ്റ് രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. ശുദ്ധമായ രക്തം രോഗിയുടെ ശരീരത്തിലേക്ക് പ്രവേശിക്കപ്പെടുന്നു.

രക്തത്തിലെ മാലിന്യങ്ങൾ സമയാസമയം നീക്കം ചെയ്തില്ലെങ്കിൽ ഇവയെല്ലാം കോശങ്ങൾക്കുള്ളിൽ തിങ്ങിനിറഞ്ഞ് ശരീരത്തിന്റെ സാധാരണ അവസ്ഥയെ തകരാറിലാക്കും.