ഇംഗ്ളീഷ് മാസങ്ങളിൽ ഏഴാമനാണ് ജൂലായ്. ജൂലായിൽ ജനിക്കുന്നവർക്ക് ചില പ്രത്യേകതകളുണ്ട്. പ്രയത്നശാലികളും ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നവരുമാണിവർ. പലപ്പോഴും ഉയർന്ന പദവികളിൽ എത്തിച്ചേരുകയും പേരും പെരുമയും നേടുകയും ചെയ്യും . എന്നാൽ ഏറ്റവും വലിയ ഭാഗ്യവും നിർഭാഗ്യവും അനുഭവിക്കാൻ യോഗമുള്ളവരാണ് ജൂലായ് മാസം ജനിച്ചവർ. സ്‌നേഹ സമ്പന്നരാണെങ്കിലും അത് പുറമെ പ്രകടിപ്പിക്കാറില്ല. നല്ല ഓർമ്മ ശക്തിയുള്ളവരും കലാകാരന്മാരോ, എഴുത്തുകാരോ, സംഗീതജ്ഞരോ ആയിത്തീരാൻ വളരെയധികം സാധ്യതയുള്ളവരുമാണ്.
സാമ്പത്തികം
ജൂലായ് മാസം ജനിച്ചവർ സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കരാറുകളും പ്രമാണങ്ങളും കൈകാര്യം ചെയ്യുമ്പോൾ ഏറെ ശ്രദ്ധാലുവാകണം.
ആരോഗ്യം
മനക്കരുത്തും ഊർജസ്വലതയുമുള്ളവരാണിവർ. എന്നിരുന്നാലും ദഹനേന്ദ്രിയങ്ങൾക്ക് തകരാർ സംഭവിക്കാം. വായു കോപം, കുടൽ സംബന്ധമായ അസുഖങ്ങൾ വരാതെ സൂക്ഷിക്കണം.
ഭാഗ്യനിറങ്ങൾ
സ്വർണനിറം, മഞ്ഞ, ഓറഞ്ച്, പച്ച
ഭാഗ്യസംഖ്യകൾ
1,2,7,10,11,16,20,25,28
ഭാഗ്യരത്നങ്ങൾ
പുഷ്യരാഗം, ചന്ദ്രകാന്തം, ഇന്ദ്രനീലം