-social-media

വിവാഹപ്പാർട്ടിയിൽ പാട്ടുപാടുന്ന വധുവിന്റെ വീഡിയോയിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി സോംഗ് ആലപിച്ചാണ് വധു ശ്രദ്ധേയായത്. ഗായകനൊപ്പം പാട്ട് പാടുന്ന വധു ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ മനം കവർന്നു കഴിഞ്ഞു.

റൗഡി ബേബി സോംഗിന് ചുവടുവെച്ച് ധാരാളം വിവാഹ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു മണവാട്ടി ഈ പാട്ട് പാടുന്നത് നമ്മൾ അധികം കേട്ടുകാണില്ല. മൈഡിയർ മച്ചാ നീ മനസ് വച്ചാൽ എന്ന് വരനെ നോക്കിപ്പാടുന്ന വധുവും, അവളെ കൈയടിച്ച് പോത്സാഹിപ്പിക്കുന്ന വരനും ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്.