jammu

ശ്രീനഗർ: ജമ്മുകാശ്മീരിലെ ചെനാബിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 മരണം. 18 പേർക്ക് പരിക്കേറ്റു. കിഷ്‌ത്വാറിൽനിന്ന് കെഷ്‌വാനിലേക്ക് പോയ വാഹനമാണ് ഇന്നലെ രാവിലെ ശ്രിഗ്‌‌വാരിയിൽവച്ച് അപകടത്തിൽപെട്ടത്. ഹെലികോപ്ടറുകൾ ഉപയോഗിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെത്തിച്ചത്. ഇതുവരെ 20 മൃതദേഹങ്ങൾ പുറത്തെടുത്തതായാണ് വിവരം. റോഡിൽനിന്ന് തെന്നിമാറിയ ബസ് തൊട്ടടുത്ത അഗാധമായ ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു. 45 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.