adoor-gopalakrishnan

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ബഷീർ 'ബാല്യകാലസഖി" പുരസ്കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ബഷീറിന്റെ 25-ാം ചരമവാർഷികദിനമായ 5ന് രാവിലെ 10.30ന് ജന്മനാടായ തലയോലപ്പറമ്പിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഡോ. എം.എം. ബഷീർ, ബി. ഉണ്ണിക്കൃഷ്ണൻ, ഡോ. എം.എ. റഹ്മാൻ, പ്രമോദ് പയ്യന്നൂർ, സരിതാ മോഹനൻ വർമ്മ, ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ, ഡോ. പോൾ മണലിൽ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.