പരീക്ഷ തീയതി
നാലാം സെമസ്റ്റർ ബി.പി.ഇ.എസ്.(2016 അഡ്മിഷൻ റഗുലർ) പരീക്ഷ 15 മുതൽ ആരംഭിക്കും. പിഴയില്ലാതെ അഞ്ചു വരെയും 500 രൂപ പിഴയോടെ ആറു വരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
പരീക്ഷ ഫലം
രണ്ടാംവർഷ ബി.എസ്‌സി നഴ്‌സിംഗ് (റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 12 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
രണ്ടാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ നാല്, അഞ്ച് തീയതികളിൽ സർവകലാശാല സിൽവർ ജൂബിലി പരീക്ഷ ഭവനിലെ ഇ.ജെ. 8 (റൂം നമ്പർ 226) സെക്‌ഷനിൽ അസൽ തിരിച്ചറിയൽ രേഖകളുമായി ഹാജരാകണം.
വൈവവോസി
നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷൻ, റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ വൈവവോസി 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ് സി ബയോകെമിസ്ട്രി (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ നടക്കും.
ബി.എ., ബി.കോം.
ബി.എ., ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്ക് അഞ്ച്, ആറ് സെമസ്റ്ററുകളിലേക്ക് 1000 രൂപ സൂപ്പർഫൈനോടെ നോഷണൽ രജിസ്‌ട്രേഷൻ നടത്താനുള്ള തീയതി 11 വരെ ദീർഘിപ്പിച്ചു. മൊത്തം 4450 രൂപയാണ് ഫീസ്.
സംവരണ സീറ്റൊഴിവ്
ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ സ്‌റ്റേറ്റ് ഫിനാൻസ് റിലേഷൻസിൽ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷനുള്ള ഇന്റർവ്യൂ മൂന്നിന് നടക്കും.