news

1. ബീഹാർ സ്വദേശിനിയുടെ പീഡന പരാതിയിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. വാദത്തിനിടയിൽ ബോധിപ്പിച്ചതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി നൽകാൻ യുവതിക്ക് ദിൻദോഷി സെഷൻസ് കോടതിയുടെ നിർദ്ദേശം. അത് അനുസരിച്ച് യുവതിയുടെ അഭിഭാഷകൻ വാദങ്ങൾ എഴുതി നൽകി. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ ബിനോയിയെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നും കോടതി നിർദ്ദേശം
2. ഹർജിയിൽ കഴിഞ്ഞ വ്യാഴാഴ്ച കോടതി വാദം കേട്ടിരുന്നു. മുംബയ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അശോക് ഗുപ്തയാണ് ബിനോയ്ക്ക് വേണ്ടി ഹാജരായത്. ബിനോയ് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന നിലപാട് ആണ് പ്റോസിക്യൂഷൻ സ്വീകരിച്ചത്. ഇരുവരും മുംബയിലെ ഫ്ളാറ്റിൽ ഒന്നിച്ച് താമസ്ിച്ചതിനും തെളിവുണ്ട്. ബിനോയ്ക്ക് ജാമ്യം നൽകിയാൽ അത് കേസ് അന്വേഷണത്തെ ബാധിക്കും എന്നും പ്റോസിക്യൂഷൻ
3. എന്നാൽ വിവാഹ വാഗ്ദാനം നൽകി എങ്കിൽ പിന്നെ എങ്ങനെ ആണ് പീഡന പരാതി നിലനിൽക്കുന്നത് എന്ന് ബിനോയിയുടെ അഭിഭാഷകൻ ചോദിച്ചു. ബലാത്സംഗ ആരോപണവും കേസിലെ എഫ്.ഐ.ആറും നിലനിൽക്കില്ല. പണത്തിനു വേണ്ടി കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും ബിനോയിയുടെ അഭിഭാഷകൻ
4. അന്തർ സംസ്ഥാന സ്വകാര്യ ബസുടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ഗതാഗത സെക്റട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ച് ബസുടമകൾ മുഖം രക്ഷിച്ചത്. ചർച്ചയ്ക്ക് സർക്കാർ താത്പര്യം കാണിക്കാതെ ഇരുന്നതോടെ സമരം പ്റഖ്യാപിച്ച ബസുടമകൾ വെട്ടിലായിരുന്നു. സമരം പ്റഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്റി എ.കെ.ശശീന്ദ്റൻ ബസുടമകളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.


5. ഇതിനു പിന്നാലെ ആണ് ഗതാഗത സെക്റട്ടറിയുമായി ചർച്ചയ്ക്ക് നടത്തിയതും സമരം പിൻവലിച്ചതും. കല്ലട ബസിൽ യാത്റക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഗതാഗതവകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ അന്തർ സംസ്ഥാന ബസുകൾ നിരവധി നിയമ ലംഘനങ്ങൾ നടത്തുവെന്ന് കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ പരിശോധന നടത്തി അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബസുടമകളുടെ സമരം
6. കെ.എസ്.ആർ.ടി.സിയിലെ പ്റതിസന്ധിക്ക് പരിഹാരം ആവുന്നു. പിരിച്ചുവിട്ട എം പാനൽ ഡ്റൈവർമാരെ ദിവസ വേതന ജീവനക്കാരായി തിരിച്ചെടുക്കാൻ തീരുമാനം. അടുത്ത ദിവസം മുതൽ ഇവർ ജോലിയിൽ തിരിച്ച് എത്തുന്നതോടെ ജീവനക്കാരുടെ കുറവ് മൂലമുള്ള പ്റതിസന്ധിക്ക് പരിഹാരമാകും. 2107 എം പാനൽ ഡ്റൈവർമാരെ ആണ് കോടതി ഉത്തരവ് പ്റകാരം പിരിച്ചുവിട്ടത്. ഇതോടെ സംസ്ഥാനത്തെങ്ങും കെ.എസ്.ആർ.ടി.സി സർവിസുകൾ പ്റതിസന്ധിയിൽ ആയിരുന്നു.
7. തെക്കൻ മേഖലയിൽ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371 പേരെയുമാണ് പിരിച്ചുവിട്ടത്. എം പാനൽ ഡ്റൈവർമാരെ ഏപ്റിലിൽ പിരിച്ചു വിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിധി നടപ്പാക്കാൻ സുപ്റീംകോടതി ജൂൺ 30 വരെ സാവകാശം അനുവദിക്കുക ആയിരുന്നു. കെ.എസ്.ആർ.ടി.സിയിലെ പ്റതിസന്ധിക്ക് രണ്ട് ദിവസത്തിന് അകം പരിഹാരം കാണും എന്ന് ഗതാഗത മന്ത്റി എ.കെ ശശീന്ദ്റനും നിയമസഭയെ അറിയിച്ചിരുന്നു
8. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ച സർക്കാർ നടപടിയ്ക്ക് എതിരെ എ.ബി.വി.പി സെക്റട്ടേറിയറ്റിൽ നടത്തിയ മാർച്ചിൽ സംഘർഷം. പ്റകടനമായി എത്തിയ പ്റവർത്തകരെ പൊലീസ് കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞതോടെ ആയിരുന്നു സംഘർഷം. സമരക്കാരെ പിരിച്ചു വിടാൻ ആദ്യം ജലപീരങ്കി പ്റയോഗിച്ച പൊലീസ് പിന്നീട് രണ്ട് റൗണ്ട് കണ്ണീർ വാതകവും പ്റയോഗിച്ചു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ പരിക്കേറ്റ പ്റവർത്തകരെ ആശുപത്റിയിലേക്ക് മാറ്റി
9. ജമ്മു കാശ്മീരിൽ ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന എന്ന് കേന്ദ്റ ആഭ്യന്തരമന്ത്റി അമിത് ഷാ. ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം ജമ്മു കശ്മീരില്ല. അതുകൊണ്ട് രാഷ്ട്റപതി ഭരണം നീട്ടുക അല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് വഴികളില്ലെന്നും അമിത് ഷാ. പ്റതികരണം, രാഷ്ട്റപതി ഭരണം നീട്ടുന്നതിനുള്ള പ്റമേയം രാജ്യസഭയിൽ അവതരിപ്പിക്കവെ. കാശ്മീർ സംവരണ ബില്ലും സഭയിൽ അവതരിപ്പിച്ചു
10.ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് ഉടൻ തന്നെ നടത്തണമെന്ന് പ്റതിപക്ഷം ആവശ്യപ്പെട്ടു. ജനാധിപത്യ സർക്കാർ വേണമെന്നാണ് ജനങ്ങൾ ആഗ്റഹിക്കുന്നത്. ജനഹിതത്തിന് എതിരാണ് കേന്ദ്റസർക്കാർ തീരുമാനമെന്നും കോൺഗ്റസ് ആരോപിച്ചു. രാഷ്ട്റപതി ഭരണ ഓർഡിനൻസിന് എതിരെ ഡി രാജ നിരാകരണ പ്റമേയം അവതരിപ്പിച്ചു. രാഷ്ട്റപതിഭരണം നീട്ടാനുള്ള പ്റമേയത്തെ സമാജ്വാദി പാർട്ടി അംഗം രാം ഗോപാൽ യാദവ് പിന്തുണച്ചു. ഒരു ദിവസം കൊണ്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യം കണക്കിലെടുത്ത് പ്റമേയത്തെ പിന്തുണക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
11. കോൺഗ്റസ് നേതാവും മുൻ പ്റധാനമന്ത്റിയുമായ മൻമോഹൻ സിംഗ് തമിഴ്നാട്ടിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. കോൺഗ്റസിന് സ്ഥാനാർത്ഥി ഇല്ലാത്തത് സഖ്യ കക്ഷിയായ ഡി.എം.കെ രാജ്യസഭാ സീറ്റ് നൽകാത്ത സാഹചര്യത്തിൽ. തമിഴ്നാട്ടിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലും ഡി.എം.കെ സ്ഥാനാർത്ഥികളെ പ്റഖ്യാപിച്ചു. എം.ഡി.എം.കെ നേതാവ് വൈക്കോ, ഡി.എം.കെ അനുഭാവിയും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ പി.വിൽസൺ, ഡി.എം.കെ നേതാവ് എം ഷൺമുഖം എന്നിവരെയാണ് സ്ഥാനാർത്ഥികളായ് പ്റഖ്യാപിച്ചിരിക്കുന്നത്.