പരീക്ഷ മാറ്റി
3 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (2018 സ്‌കീം ഫുൾടൈം /യു.ഐ.എം/ ട്രാവൽ ആൻഡ് ടൂറിസം, 2018 സ്‌കീം ഈവനിംഗ് (റഗുലർ), 2014 സ്‌കീം സപ്ലിമെന്ററി ഫുൾടൈം /റഗുലർ ഈവനിംഗ് /യു.ഐ.എം/ ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷ ജൂലായ് 12 ലേക്ക് മാറ്റി.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം /റഗുലർ ഈവനിംഗ് /യു.ഐ.എം/ ട്രാവൽ ആൻഡ് ടൂറിസം) 2014 സ്‌കീം പരീക്ഷയുടെ EVOLV ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി പരീക്ഷ 2013 സ്‌കീം (സപ്ലിമെന്ററി) ഫെബ്രുവരി/ മാർച്ച് 2019, കെമിക്കൽ എൻജിനിയറിംഗ്, ബയോടെക്‌നോളജി ആൻഡ് ബയോകെമിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 19 നകം അപേക്ഷിക്കണം.
2019 ജനുവരിയിൽ നടന്ന BM-MAM (Integrated M.B.A) രണ്ട്, നാല്, ആറ് എന്നീ സെമസ്റ്ററുകളുടെ (2015 സ്‌കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
ബിരുദ ബിരുദാനന്തരബിരുദ പ്രവേശനം
ഒന്നാം വർഷ യു.ജി./ പി.ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പുതിയ രജിസ്‌ട്രേഷനും, നിലവിലെ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുന്നതിനും, കമ്മ്യൂണിറ്റി ക്വോട്ട / സ്‌പോർട്സ് ക്വോട്ടകളിലേക്കുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള തീയതി ദീർഘിപ്പിച്ചു. യു.ജി കോഴ്സുകൾക്ക് 4 വരെയും പി.ജി കോഴ്സുകൾക്ക് 5 വരെയും ഓൺലൈനായി അപേക്ഷിക്കാം. നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ മേൽപറഞ്ഞ തീയതിക്ക് മുൻപായി നീക്കം ചെയ്യേതാണ്. ഹയർ ഓപ്ഷനുകൾ നിലനിറുത്തുന്ന അപേക്ഷകരെ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവർ പുതിയ അലോട്ട്‌മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
വിശദ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in സന്ദർശിക്കുക.