ss
photo

തിരുവനന്തപുരം: ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായി എം.രാജീവ് കുമാറിനെ തെരഞ്ഞെടുത്തു.

ഫുട്ബാൾ അസോസിയേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ ഐകകണ്ഠ്യേനയാണ് രാജീവ് കുമാറിനെ തെരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികളായി ഗബ്രിയേൽ ജോസഫ്, അഡ്വക്കേറ്റ് ലെഡ്ഗർ ബാവ, എൻ സുരേന്ദ്രൻ, അനീഷ്. എസ്, അനിൽകുമാർ ( വൈസ് പ്രസിഡന്റുമാർ), ജോസഫ്.എസ്( സെക്രട്ടറി), ഫസൽ റഹ്മാൻ ഷാ , മധു കുമാർ (ജോയിന്റ് സെക്രട്ടറിമാർ), ജോൺ വി (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. ഇതിന് പുറമെ ഒമ്പതംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം. രാജീവ് കുമാർ മുൻ ഇന്ത്യൻ താരമാണ്. ഏഴു തവണ സന്തോഷ് ട്രോഫി ടീം അംഗമായ രാജീവ് കുമാർ പത്തിലധികം തവണ ഇന്ത്യൻ ജഴ്സിയണിഞ്ഞു. നാല് വർഷമാണ് ഭരണസമിതിയുടെ കാലാവധി. മുൻ എം.എൽ.എ വി ശിവൻ കുട്ടിയായിരുന്നു കഴിഞ്ഞ 12 വർഷമായി ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ്. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ്.എസ് മുൻ സംസ്ഥാന താരമാണ്.