swamy-chakrapani

ന്യൂഡൽഹി: മതത്തേയും വിശ്വാസത്തേയും ഹനിക്കുന്നു എന്ന കാരണത്താൽ സിനിമയിൽ നിന്നും വിട പറയുന്ന 'ദംഗൽ' നടി സൈറ വസീമിന്റെ നിലപാടിനെ പിന്തുണച്ച് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി. അഭിനയം നിർത്താൻ തീരുമാനിച്ച സെെറ വസീമിന്റെ പാത ഹിന്ദു നടിമാരും മാതൃകയാക്കണമെന്ന് സ്വാമി ചക്രപാണി വ്യക്തമാക്കി

സെെറയുട തീരുമാനത്തെ സ്വാഗതം ചെയ്ത് സ്വാമി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. 'അഭിനയം നിർത്താനുള്ള സൈറയുടെ തീരുമാനം മൂല്യമേറിയതാണ്. അവരുടെ പാത ഹിന്ദു നടിമാരും പിന്തുടരണം'- സ്വാമി ചക്രപാണി ട്വീറ്റ് ചെയ്തു. വിശ്വാസം നഷ്ടപ്പെടുന്നത് മൂലം തന്റെ ജീവിതത്തിലെ എല്ലാ സമാധാനവും നഷ്ടപ്പെട്ടുവെന്നും,​ തന്റെ സമാധാനത്തിനും, വിശ്വാസത്തിനും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിനും ഉലച്ചിൽ സംഭവിച്ചുവെന്നും സെെറ വ്യക്തമാക്കിയിരുന്നു.തന്റെ വിശ്വാസത്തിന്റെ കാര്യത്തിൽ സിനിമയിൽ നിന്നും ഇടപെടലുണ്ടാകുന്നു എന്നും താൻ അതിൽ ദുഖിതയാണെന്നും സൈറ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

ഇതിന് ശേഷം സെെറയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്തതാണെന്ന തരത്തിൽ ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും അത് സെെറ തന്നെ എഴുതിയതാണെന്ന് വ്യക്തമാക്കി അവരുടെ മാനേജർ തുഹിൻ മിശ്ര രംഗത്തെത്തി. നിരവധി പേരാണ് സെെറയുടെ തീരുമാനത്തെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്.

धार्मिक आस्था के लिए फिल्म अभिनेत्री जायरा द्वारा फिल्म से किनारा करना प्रसंसनीय,हिन्दू अभिनेत्रीयों को भी जायरा से लेंना चाहिए प्रेरणा-💐स्वामी चक्रपाणि महाराज-राष्ट्रीय अध्यक्ष-अखिल भारत हिन्दू महासभा pic.twitter.com/AhJlq1seNS

— SwamyChakrapani (@SwamyChakrapani) July 1, 2019